സംവിധായകൻ മണിരത്നത്തിന് കോവിഡ് സ്ഥിരീകരിച്ചു; ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സംവിധായകൻ മണിരത്നത്തിന് കോവിഡ് സ്ഥിരീകരിച്ചു; ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ

ചെന്നെെ: പ്രശസ്‌ത സംവിധായകൻ മണിരത്‌നത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ ആണ് അദ്ദേഹം. നിലവിൽ ബിഗ് ബജറ്റ് ചിത്രം ‘പൊന്നിയൻ സെൽവൻ്റെ’ തിരക്കുകളിലായിരുന്നു സംവിധായകൻ.

 

പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന പൊന്നിയൻ സെൽവൻ്റെ ടീസർ ലോഞ്ച് ജൂലൈ എട്ടിനായിരുന്നു. സംവിധായകൻ്റെ സ്വപ്ന പദ്ധതിയാണ് ചിത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്ത് വർഷത്തെ കാത്തിരുപ്പിനൊടുവിൽ ഇപ്പോഴാണ് മണിരത്നത്തിന് ചിത്രം ഒരുക്കാൻ സധിക്കുന്നത്. അതേ സമയം ആശുപത്രി അധികൃതരോ അദ്ദേഹത്തിൻ്റെ പങ്കാളി സുഹാസിനി മണിരത്നമോ സംവിധായകൻ്റെ ആരോഗ്യനിലയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.