നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടത് മുന്നണി യോഗത്തിനെത്താതെ മാണി സി കാപ്പന്‍; സീറ്റ് കിട്ടിയില്ലെങ്കിലും എല്‍ഡിഎഫ് വിടിലെന്ന് പീതാംബരന്‍ മാസ്റ്റര്‍; പാലാ സീറ്റിനെച്ചൊല്ലിയുള്ള ആശയകുഴപ്പത്തില്‍ വ്യക്തത വരുത്തും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടത് മുന്നണി യോഗത്തിനെത്താതെ മാണി സി കാപ്പന്‍; സീറ്റ് കിട്ടിയില്ലെങ്കിലും എല്‍ഡിഎഫ് വിടിലെന്ന് പീതാംബരന്‍ മാസ്റ്റര്‍; പാലാ സീറ്റിനെച്ചൊല്ലിയുള്ള ആശയകുഴപ്പത്തില്‍ വ്യക്തത വരുത്തും

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള ഇടത് മുന്നണി യോഗത്തിനെത്താതെ മാണി സി കാപ്പന്‍. എകെജി സെന്ററില്‍ ആരംഭിച്ച യോഗത്തില്‍ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ അറിയിച്ചത്. എല്‍.ഡി.എഫ് സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുളള ജാഥകളെ കുറിച്ചും പ്രകടനപത്രികയെ സംബന്ധിച്ചുളള കാര്യങ്ങളുമാണ് ഇന്ന് പ്രധാനമായും ചര്‍ച്ച ചെയ്യുക. എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്ററും മന്ത്രി എ.കെ ശശീന്ദ്രനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

പാലാ എം.എല്‍.എ മാണി.സി കാപ്പന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരത് പവാറുമായുളള ചര്‍ച്ച കഴിഞ്ഞേ അദ്ദേഹം ഇടത് മുന്നണിയോഗത്തില്‍ പങ്കെടുക്കൂ. പാലാ സീറ്റില്‍ എന്‍.സി.പി തന്നെ മത്സരിക്കുമെന്നാണ് ടി.പി പീതാംബരന്‍ രാവിലെ അറിയിച്ചത്. പാര്‍ട്ടി അദ്ധ്യക്ഷനുമായി ഫെബ്രുവരി ഒന്നിന് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീറ്റ് കിട്ടിയില്ലെങ്കിലും മുന്നണി വിടില്ലെന്നും പാലാ സീറ്റില്‍ എന്‍.സി.പി തന്നെ മത്സരിക്കുമെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ വേര്‍തിരിവില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇടത് മുന്നണിയിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ കടന്നുവരുന്നത് മുന്നണി വിപുലപ്പെടാന്‍ നല്ലതാണെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.