ആനകേരളത്തിന്റെ നിലവിന്റെ തമ്പുരാൻ “മംഗലാംകുന്ന് കർണ്ണൻ” ഓർമ്മയായി: വ്യാഴാഴ്ച പുലർച്ചെയാണ് ആന ചരിഞ്ഞത്
സ്വന്തം ലേഖകൻ
ചെർപ്പുളശ്ശേരി: ആനകേരളത്തിന്റെ നിലവിന്റെ തമ്പുരാൻ മംഗലാംകുന്ന് കർണൻ ചരിഞ്ഞു. 65 വയസോളം പ്രായമുണ്ടായിരുന്നു.
ആനയുടെ ദേഹത്ത് ഒരു ചെറിയ മുറിവ് ഉണ്ടായിരുന്നു മുറിവ് വന്നാൽ ഉണങ്ങാത്ത ശരീരം ആയിരുന്നു കർണന്റേത് അതിനാൽ ആന ക്ഷീണിതനയാരുന്നു ആനയെ പ്രായാധിക്യത്തിന്റേതായ പ്രശ്നങ്ങൾ കുറച്ചുകാലമായി അലട്ടിയിരുന്നു എന്നാണ് സൂചന.
വ്യാഴാഴ്‌ച രാവിലെ 4.45 ടെയാണ് ആന ചരിഞ്ഞത്. ഹൃദയാഘാതമാവാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്കാരം ഇന്ന് വാളയാർ വനത്തിൽ നടക്കും.
ഉത്സവപറമ്പുകളിൽ തലയുയർത്തിയുള്ള ഗംഭീര നിൽപാണ് കർണന്റെ പ്രത്യേകത.കൂടുതൽ ഉയരമുള്ള ആനകൾക്കൊപ്പം നിൽക്കുമ്പോഴും കർണൻ വെത്യസ്തനാവുന്നത് ഈ നിലവ് കൊണ്ടും ഉടൽനീളം കൊണ്ടുമാണ്.ബിഹാറിയാന ആണെങ്കിലും നാടൻ ആനകളെപ്പോലെയുള്ള ലക്ഷണതികവാണ് കർണന്റെ മറ്റൊരു സവിശേഷത.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചക്കുമരശ്ശേരി തലപ്പൊക്ക മത്സരത്തിൽ തുടർച്ചയായി ഒമ്പതുവർഷം വിജയിയായിരുന്നു കർണൻ.ഇത്തിത്താനം ഗജമേള ഉൾപടെ നിരവധി സ്ഥലങ്ങളിൽ കർണൻ വിജയിയായിട്ടുണ്ട്.
1991 ൽ വാരണാസിയിൽനിന്നുമാണ് കേരളത്തിലെക്ക് കർണൻ എത്തുന്നത് ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോൾ 302 സെന്റീമീറ്ററാണ് കർണ്ണന്റെ ഉയരം.
ആന മുൻപ് മനിശ്ശേരി ഹരി എന്നയാളുടെ ഉടമസ്‌ഥതയിൽ ആയിരുന്നപ്പോൾ മനിശ്ശേരി കർണ്ണൻ ആയിരുന്നു .അതിന് ശേഷം
മംഗലാംകുന്ന് പരമേശ്വരൻ ,ഹരി എന്നിവരുടെ ഉടമസ്ഥതയിലാപ്പോൾ മംഗലാംകുന്ന് കർണ്ണനായി.
ആനകേരളത്തിന് തീരനഷ്ടമാകും കർണ്ണന്റെ വിയോഗമെന്നും.കർണന്റെ വിയോഗത്തിൽ അതിയായ ദുഃഖം ഉണ്ടെന്നും കോട്ടയത്തെ ആനപ്രേമി കൂട്ടായ്മയായ “കെ.എൽ 05 ആനകൂട്ടം” പറഞ്ഞു