മണര്‍കാട് മാലത്ത് അമിത വേ​ഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട്  ഓട്ടോറിക്ഷയിൽ ഇടിച്ചു; കാർ യാത്രക്കാരിക്ക് ​ഗുരുതര പരിക്ക്; ഓട്ടോറിക്ഷാ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

മണര്‍കാട് മാലത്ത് അമിത വേ​ഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ചു; കാർ യാത്രക്കാരിക്ക് ​ഗുരുതര പരിക്ക്; ഓട്ടോറിക്ഷാ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ
കോട്ടയം: മണര്‍കാട് മാലത്ത് അമിത വേ​ഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ കീഴ്‌മേല്‍ മറിഞ്ഞു. ഓട്ടോ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന വീട്ടമ്മയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു.

കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.

മണര്‍കാട് കാവുംപടി ഓട്ടോസ്റ്റാന്‍ഡിലെ സാമിന്റെ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. സാം സാരമായ പരിക്കുകളോടെ രക്ഷപെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറവക്കലില്‍ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കാര്‍ അമിതവേഗത്തിലായിരുന്നവെന്നും നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

കാറില്‍ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്.

അപകടത്തെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.