video
play-sharp-fill
മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൺഡേസ്കൂളുകളുടെ സ്ഥാപകദിനം ആചരിച്ചു

മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൺഡേസ്കൂളുകളുടെ സ്ഥാപകദിനം ആചരിച്ചു

മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന 16 സൺഡേ

സ്കൂളുകളുടെയും നേതൃത്വത്തിൽ മലങ്കര ജാക്കബൈറ്റ് സൺഡേ സ്കൂൾ അസോസിയേഷൻ്റെ (എംജെഎസ്എസ്എ) സ്ഥാപക ദിനം ആചരിച്ചു.

ആലുവയിലെ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനി ആരംഭിച്ച യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അഭിമാനമായി നിലകൊള്ളുന്ന സൺ‌ഡേ സ്കൂൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസ്ഥാനത്തിന്റെ സ്ഥാപക ദിനത്തോട് അനുബന്ധിച്ച് കത്തീഡ്രൽ സഹ വികാരി കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കറുകയിൽ പതാക ഉയർത്തി.

അമയന്നൂർ സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. മാത്യു എം. ബാബു വടക്കേപ്പറമ്പിൽ, കത്തീഡ്രൽ ട്രസ്റ്റി ബെന്നി ടി. ചെറിയാൻ താഴത്തേടത്ത്, കത്തീഡ്രൽ സെക്രട്ടറി പി.എ. ചെറിയാൻ

പുത്തൻപുരക്കൽ, ഡിസ്ട്രിക്ട് ഇൻസ്പെക്ടർ മനോജ് പി.വി. പായിക്കാട്ട് വേലിൽ, സൺ‌ഡേ സ്കൂൾ പ്രതിനിധി അരുൺ വർഗീസ് കൊല്ലംകുഴിയിൽ എന്നിവർ നേതൃത്വം നൽകി.