കോട്ടയം മണർകാടുനിന്നും കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി ;ആലപ്പുഴ അർത്തുങ്കൽ പള്ളിയിൽ നിന്നുമാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്
സ്വന്തം ലേഖകൻ
കോട്ടയം: മണർകാടുനിന്നും കാണാതായ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനികളെ കണ്ടെത്തി ആലപ്പുഴ അർത്തുങ്കൽ പള്ളിയിൽ നിന്നുമാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇൻഫാണ്ട് ജീസസ് സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന രണ്ടു വിദ്യാർത്ഥികളെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞദിവസം കുട്ടികളോട് സ്കൂളിലേക്ക് മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് കുട്ടികള്‍ മാതാപിതാക്കളെ വിളിച്ചുകൊണ്ടു മാത്രമേ സ്കൂളിലെത്താവൂ എന്നാണ് അറിയിച്ചിരുന്നത്. ഇന്ന് രാവിലെ പതിവുപോലെ തന്നെ കുട്ടികള്‍ സ്കൂളിലേക്ക് പുറപ്പെടുകയായിരുന്നു. ഉച്ചയോടെ ആയിട്ടും കുട്ടികളെ സ്കൂളില്‍ എത്താതെ വന്നതോടെ മാതാപിതാക്കളെ അധികൃതര്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ സ്കൂളില്‍ എത്തിയിട്ടില്ല എന്ന് കണ്ടെത്തിയത്.
തുടർന്ന് മാതാപിതാക്കൾ മണർകാട് പോലീസിൽ പരാതി നൽകി.കുട്ടികൾ ബസ് കയറി പോയതുമുതലുള്ള സിസിടിവി ദൃശ്യങ്ങൾ കേദ്രി കരിച്ചു നടത്തിയ അന്വഷണത്തിൽ കുട്ടികളെ ആലപ്പുഴ അർത്തുങ്കൽ പള്ളിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
മണർകാട് എസ്എച്ച്ഒ അനിൽ ജോർജ്,സുരേഷ് കുമാർ. എസ് ഐ ,സബീന ബീഗം,പ്രവീൺ കുമാർ, ഫ്രജിൻ,അനൂപ്,ബിനു. പി . എസ് എ ന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.