മണ്ണുകടത്ത് വ്യാപകമെങ്കിലും എസ്‌ഐ നേരിട്ട് പരിശോധനയ്ക്കിറങ്ങിയാല്‍ മണ്ണുമാഫിയയുടെ പൊടിപോലും കാണില്ല;  അപ്രതീക്ഷിതമായി മുൻപിൽ കുടുങ്ങിയ ലോറി കൈയോടെ പൊക്കി എസ് ഐ;  പിടികൂടിയ ലോറി  ഡ്രൈവറുടെ ഫോണിലേക്ക് നിര്‍ത്താതെ  പൊലീസുകാരുടെ ഫോൺ കോളുകൾ വന്നതോടെ എസ് ഐക്ക് സംഗതി പിടികിട്ടി; മണ്ണുകടത്തുകാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പൊലീസ് ഉദ്യോഗസ്ഥർക്ക്  കൂട്ട സസ്പെന്‍ഷൻ

സ്വന്തം ലേഖിക

തൃശൂര്‍: കുന്നംകുളത്ത് മണ്ണു കടത്തുകാര്‍ക്ക് എസ്‌ഐയുടെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍.

ജോയ് തോമസ്, ഗോകുലന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുല്‍ റഷീദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിബിന്‍, ഷെജീര്‍, ഹരികൃഷ്ണന്‍, എരുമപ്പെട്ടി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ നാരായണന്‍ എന്നിവരാണ് സസ്പെന്‍ഷനിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണു കടത്ത് വ്യാപകമാണെങ്കിലും എസ്‌ഐ നേരിട്ട് പരിശോധനയ്ക്കിറങ്ങിയാല്‍ പലപ്പോഴും ഇവരെ പിടികൂടാൻ സാധിക്കാറില്ല. കഴിഞ്ഞ ദിവസം എസ്‌ഐയുടെ മുൻപില്‍ മണ്ണു ലോറി പെട്ടു. പാസില്ലാതെ മണ്ണ് കടത്തിയ ലോറി കസ്റ്റഡിയിലെടുത്തു.

ഡ്രൈവറുടെ ഫോണ്‍ എസ്‌ഐ പിടിച്ചെടുത്തു. എസ്‌ഐയുടെ കയ്യിലിരുന്ന ഫോണിലേക്കു നിര്‍ത്താതെ കോളുകള്‍ വരുന്നുണ്ടായിരുന്നു. വിളിക്കുന്നവരാകട്ടെ കുന്നംകുളം സ്റ്റേഷനിലെ പൊലീസുകാരും.

ഇതോടെ മണ്ണു കടത്തുകാരും പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ കൂട്ടുക്കെട്ട് ഉണ്ടെന്ന് വ്യക്തമായി. മണ്ണു കടത്തുകാരുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍, നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ വിളിച്ചതിന്റെ സംഭാഷണവും കിട്ടി.

പൊലീസുകാരുടെ സംഭാഷണം ഫോണില്‍ സേവ് ആയിരുന്നു. ഇതിനു പുറമെ, കോള്‍ വിവര പട്ടിക ശേഖരിച്ചു. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍.ആദിത്യ പ്രത്യേക അന്വേഷണത്തിന് നിര്‍ദേശം നല്‍കി.

മേലുദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ മണ്ണു കടത്തുകാര്‍ക്ക് എസ്‌ഐയുടെ നീക്കങ്ങള്‍ ചോര്‍ത്തി കൊടുത്തത് സഹപ്രവര്‍ത്തകര്‍ തന്നെയാണെന്ന് വ്യക്തമായി. പിന്നാലെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നു കണ്ടെത്തിയവരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.