മണ്ണ് മാഫിയയുമായി വഴിവിട്ട ബന്ധവും കൈക്കൂലിയും; മുൻ ഗാന്ധിനഗർ എസ്എച്ച്ഒ സുരേഷ് വി നായരെ സസ്പെൻഡ് ചെയ്തു
സ്വന്തം ലേഖിക
കോട്ടയം: മണ്ണ് മാഫിയയോട്
കൈക്കൂലി വാങ്ങിയ കേസിൽ ഗാന്ധിനഗർ മുൻ എസ്എച്ച്ഒ സുരേഷ് വി നായരെ സസ്പെൻഡ് ചെയ്തു.
തിരുവല്ലം സ്റ്റേഷനിൽ എസ്എച്ച്ഒ ആയി ജോലി ചെയ്ത് വരവേ അമ്പലത്തറ, കമലേശ്വരം ഭാഗങ്ങളിൽ മണ്ണ് ഖനനം നടത്തുന്നവരിൽ നിന്നും കൈകൂലി വാങ്ങിയെന്നാണ് കേസ്. ആവശ്യപ്പെട്ട
കൈക്കൂലി കിട്ടാത്ത കേസുകളിൽ വാഹനങ്ങൾ നിയമ നടപടികൾ കൈക്കൊള്ളാതെ ദിവസങ്ങളോളം അനധികൃതമായി സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നതായും ആരോപണമുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആവശ്യപ്പെട്ട തുക ലഭിച്ചാൽ ചെറിയ പിഴ ചുമത്തി വാഹനങ്ങൾ വിട്ടയക്കുകയാണ് ഇയാളുടെ രീതി . കഴിഞ്ഞ നിയമസഭാ ഇലക്ഷൻ സമയത്ത് കോട്ടയം ഗാന്ധിനഗർ എസ്എച്ച്ഒ ആയിരുന്നു സുരേഷ് വി നായർ
Third Eye News Live
0