play-sharp-fill
കോഴികളെ മോഷ്ടിക്കാനെത്തിയെന്ന് തെറ്റിദ്ധരിച്ച് തൊഴിലാളിയെ അടിച്ചുകൊന്നു; മൂന്ന് പേർ അറസ്റ്റിൽ

കോഴികളെ മോഷ്ടിക്കാനെത്തിയെന്ന് തെറ്റിദ്ധരിച്ച് തൊഴിലാളിയെ അടിച്ചുകൊന്നു; മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

തിരുപ്പൂർ : കോഴികളെ മോഷ്ടിക്കാനെത്തിയെന്ന് തെറ്റിദ്ധരിച്ച് ഉദുമൽപേട്ട താന്തോണിയിൽ തൊഴിലാളിയെ മരത്തിൽ കെട്ടിയിട്ട് അടിച്ചുകൊന്നു. പൊള്ളാച്ചിസ്വദേശി ചെങ്കോട്ടൈയാണ് (55) കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രദേശത്ത് നിന്ന് തന്നെയുള്ള എസ്. സെൽവകുമാർ (33), കെ.ശശികുമാർ (39), കെ.ചെല്ലദുരൈ (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ കൂടെയുണ്ടായിരുന്ന ബന്ധു കുമാറിനെ (25) സാരമായ പരിക്കുകളോടെ ഉദുമൽപേട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചില്ലറസാധനങ്ങൾ വില്പനനടത്താനായിട്ടാണ് ചെങ്കോട്ടൈയും കുമാറും താന്തോണിയിൽ വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിടെവച്ച് പ്രതികൾ ഇരുവരെയും കോഴിമോഷ്ടാക്കൾ എന്ന് ആരോപിച്ച് മരത്തിൽ കെട്ടിയിട്ട് വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. പരിക്കേറ്റവരെ ആംബുലൻസിൽ ഉദുമൽപേട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചെങ്കോട്ടൈ മരിച്ചു.