video
play-sharp-fill
സഹോദരനെയും സുഹൃത്തിനെയും വഴിയിൽ തടഞ്ഞു നിർത്തി അക്രമിച്ചു; ചോദിക്കാനെത്തിയ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കുത്തിക്കൊലപ്പെടുത്തി

സഹോദരനെയും സുഹൃത്തിനെയും വഴിയിൽ തടഞ്ഞു നിർത്തി അക്രമിച്ചു; ചോദിക്കാനെത്തിയ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കുത്തിക്കൊലപ്പെടുത്തി

കൊല്ലം: വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി നവാസ് (35) ആണ് കൊല്ലപ്പെട്ടത്.

സംഘം ചേർന്നുള്ള ആക്രമണത്തിനിടെ ഒരാൾ നവാസിനെ കയ്യിൽ കരുതിയ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് കൊലപാതകം.

നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയിൽ തടഞ്ഞു നിർത്തി അക്രമിച്ചിരുന്നു. ഇത് ചോദിക്കാനെത്തിയ നവാസും അക്രമി സംഘവും തമ്മിൽ തർക്കം ഉണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് നവാസിന് കുത്തേറ്റത്. ക്രിമിനൽ പശ്ചാത്തലമുളള സംഘമാണ് ആക്രമണം നടത്തിയത്. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു