തുടർച്ചയായ വയറ് വേദനയുമായി ആശുപത്രിയിൽ പോയി; വൈദ്യ പരിശോധനയിൽ തനിക്ക് ഗർഭപാത്രമുണ്ടെന്നും 20 വർഷമായി ആർത്തവുമുണ്ടെന്നും അറിഞ്ഞ ഞെട്ടലിൽ യുവാവ്; സംഭവിച്ചതിങ്ങനെ…
സ്വന്തം ലേഖകൻ
ചൈന: ഇരുപത് വർഷമായി തന്ന അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് പിന്നിലെ കാരണം അറിഞ്ഞ ഞെട്ടലിലാണ് ചൈനയിലെ ചെൻ ലി എന്ന 33 കാരൻ.
കഴിഞ്ഞ ഇരുപതു വർഷമായി എല്ലാ മാസവും ചെൻ ലിക്ക് വയറ് വേദനയും മൂത്രത്തിൽ രക്തവും കണ്ടെത്തി. ഇതിന്റെ ചികിത്സയ്ക്കായി ഗംഗ്‌സോ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനായപ്പോഴാണ് തനിക്ക് സ്ത്രീ ലൈംഗികാവയവങ്ങൾ ഉണ്ടെന്ന സത്യം ചെൻ ലി തിരിച്ചറിയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഇന്റർസെക്‌സ്’ ആയാണ് ചെൻ ലി പിറന്നത്. പുരുഷ ലൈംഗികാവയവങ്ങൾ ഉണ്ടെങ്കിലും സ്ത്രീകളുടെ ലൈംഗികാവയവയങ്ങളും ഉണ്ടാരുന്ന അവസ്ഥയാണ് ഇന്റർസെക്‌സ്.
പുരുഷ ലൈംഗികാവയവത്തിനൊപ്പം ഗർഭപാത്രം, അണ്ഡാശയം എന്നിവ ചെൻലിക്ക് ഉണ്ടായിരുന്നു.
ചെൻലിയുടെ അഭ്യർത്ഥനപ്രകാരം ഗർഭാശയം നീക്കം ചെയ്തു. ജൂൺ 6 ന് നടന്ന ശസ്ത്രക്രിയയ്ക്ക് പിന്നാലെ പത്ത് ദിവസം വിശ്രമവും കഴിഞ്ഞ് ചെൻലി പൂർണ ആരോഗ്യവാനായി പുറത്തിറങ്ങി.
Third Eye News Live
0