സര്‍പ്പദംശനമേല്‍ക്കുന്നത് സ്ഥിരമായി സ്വപ്‌നം കാണുന്നു; ജ്യോത്സ്യന്റെ നിര്‍ദ്ദേശ പ്രകാരം പാമ്പിന് മുന്നില്‍ നാവ് നീട്ടി പൂജ; നാവില്‍ അണലികടിയേറ്റ 54 കാരന്റെ നാവ് മുറിച്ചുമാറ്റി

സര്‍പ്പദംശനമേല്‍ക്കുന്നത് സ്ഥിരമായി സ്വപ്‌നം കാണുന്നു; ജ്യോത്സ്യന്റെ നിര്‍ദ്ദേശ പ്രകാരം പാമ്പിന് മുന്നില്‍ നാവ് നീട്ടി പൂജ; നാവില്‍ അണലികടിയേറ്റ 54 കാരന്റെ നാവ് മുറിച്ചുമാറ്റി

സ്വന്തം ലേഖകന്‍

ചെന്നൈ: ജോത്സ്യന്റെ നിര്‍ദ്ദേശപ്രകാരം നാഗപൂജ നടത്തിയ അന്‍പത്തിനാലുകാരന്റെ നാവില്‍ പാമ്പ് കടിച്ചു. തമിഴ്നാട് ഈറോഡിലാണ് സംഭവം. കര്‍ഷകനായ രാജയ്ക്കാണ് അണലിയുടെ കടിയേറ്റത്. ആശുപത്രിയിലെത്തിച്ച ഇയാളുടെ നാവ് പിന്നീട് മുറിച്ചുമാറ്റേണ്ടിവന്നു.

രാജ സ്ഥിരമായി പാമ്പ് കടിയേല്‍ക്കുന്നത് ദുഃസ്വപ്നം കാണാറുണ്ടായിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം തേടിയാണ് രാജ ജോത്സ്യനെ സമീപിച്ചത്. നാഗപൂജ നടത്താനായിരുന്നു ജോത്സ്യന്റെ നിര്‍ദേശം. ഇതിനായി സര്‍പ്പമുള്ള ഒരു കാവും അയാള്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് സര്‍പ്പത്തിന് മുന്നില്‍ നാവ് പുറത്തേക്ക് നീട്ടിയായിരുന്നു പൂജ. ഇതിനിടെ നൊടിയിടയില്‍ അണലി രാജയുടെ നാവിന് കടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടിയേറ്റ് ബോധക്ഷയം സംഭവിച്ച അദ്ദേഹത്തെ കാവിലെ പൂജാരിയാണ് ആശുപത്രിയിലെക്കെത്തിച്ചത്. നാവില്‍നിന്ന് കടുത്ത രക്തസ്രാവത്തോടെയാണ് രാജയെ ആശുപത്രിയിലെത്തിച്ചത്. വിഷം സാരമായി നാക്കിനെ ബാധിച്ചതായും ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടി നാവ് മുറിച്ചുമാറ്റിയതായും അദ്ദേഹം പറഞ്ഞു.