play-sharp-fill
ഇന്ധനവില വര്‍ധന;  കേരളം മുഴുവന്‍ ബൈക്ക് തള്ളി പ്രതിഷേധിച്ച്  കോട്ടയം സ്വദേശിയായ ഇരുപത്തിമൂന്നുകാരന്‍

ഇന്ധനവില വര്‍ധന; കേരളം മുഴുവന്‍ ബൈക്ക് തള്ളി പ്രതിഷേധിച്ച് കോട്ടയം സ്വദേശിയായ ഇരുപത്തിമൂന്നുകാരന്‍


സ്വന്തം ലേഖിക

സ്വന്തം ലേഖിക


കോട്ടയം :ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ യുവാവിന്റെ പ്രതിഷേധം ശ്രദ്ധ നേടുന്നു. ഇരുപത്തിമൂന്നുകാരനായ നിയാസാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ബൈക്ക് തള്ളി പ്രതിഷേധിക്കുന്നത്. ഇലക്‌ട്രോണിക്‌സില്‍ ഡിപ്ലോമയുള്ള നിയാസ്, കോട്ടയം സ്വദേശിയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ 18ന് കാസർ കോട് നീലേശ്വരത്തു നിന്ന് ആരംഭിച്ച പ്രതിഷേധയാത്രയുടെ 23-ാം ദിവസമാണ് എറണാകുളം ജില്ലയില്‍ പ്രവേശിച്ചത്. ഇതിനോടകം 312 കിലോമീറ്ററിലധികം ബൈക്ക് തള്ളി.

രാവിലെ ആറിന് ബൈക്ക് തള്ളാന്‍ തുടങ്ങിയാല്‍ വൈകീട്ടോടെ അവസാനിപ്പിക്കും. ഒരു ദിവസം 35 കിലോമീറ്ററോളം യാത്ര തുടരും. വൈകീട്ട് ആരെങ്കിലും താമസസൗകര്യം നല്‍കിയാല്‍ അവിടെ കഴിയും. അല്ലെങ്കില്‍, കൈയിലുള്ള ടെന്റ് പാതയോരത്ത് കെട്ടി അന്തിയുറങ്ങും.

പതിനഞ്ച് ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്ത് എത്തുമെന്നാണ് കരുതുന്നതെന്ന് നിയാസ് പറഞ്ഞു. സൗകര്യം ലഭിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയെ കാണണമെന്നാണ് ആഗ്രഹം. വിവിധയിടങ്ങളില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ഒട്ടേറെയാളുകള്‍ ഐക്യദാര്‍ഢ്യം അറിയിച്ചതായും നിയാസ് പറഞ്ഞു.