വേനൽ കാലത്ത് പക്ഷി മൃഗാദികൾക്കായി തണൽ തീർത്ത  എറണാകുളം സ്വദേശിയെ മന്‍ കി ബാത്തിലൂടെ  പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി;കൊടും വേനലിൽ   പക്ഷിമൃഗാദികള്‍ക്ക് വെള്ളം നല്‍കുന്നതിനായി   ‘ ജീവജലത്തിനൊരു മണ്‍പാത്രം’ പദ്ധതിയിലൂടെ ഒരു ലക്ഷത്തോളം മണ്‍പാത്രങ്ങള്‍ ഇദ്ദേഹം വിതരണം ചെയ്തിരുന്നു

സ്വന്തം ലേഖിക

ദില്ലി: എറണാകുളം മുപ്പത്തടം സ്വദേശി നാരായണനെ മന്‍ കി ബാത്തില്‍ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേനല്‍കാലത്ത് പക്ഷിമൃഗാദികള്‍ക്ക് വെള്ളം നല്‍കുന്നതിനായി മണ്‍പാത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്.

ജീവജലത്തിനൊരു മണ്‍പാത്രം പദ്ധതിയിലൂടെ ഒരു ലക്ഷത്തോളം മണ്‍പാത്രങ്ങള്‍ വിതരണം ചെയ്ത നാരായണന്‍ രാജ്യത്തിനാകെ പ്രചോദനമാണെന്ന് മോദി പ്രശംസിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

. ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതി ഒന്‍പത് വര്‍ഷം മുമ്പാണ് നാരായണന്‍ ആരംഭിച്ചത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പ്രിയമേറുകയാണെന്നും, നാനൂറ് ബില്യണ്‍ ഡോളര്‍ ചരക്ക് കയറ്റുമതിയെന്ന ചരിത്ര നേട്ടം രാജ്യം കൈവരിച്ചു കഴിഞ്ഞെന്നും മന്‍ കി ബാത്തിന്‍റെ എണ്‍പത്തിയേഴാം പതിപ്പില്‍ പ്രധാനമന്ത്രി പറഞ്ഞു.