Spread the love

മണ്ണഞ്ചേരി : സി.പി.എം ബ്രാഞ്ച് സമ്മേളനത്തിനിടെ പ്രതിനിധി കുഴഞ്ഞ് വീണ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാർഡ് ഞാറകുളങ്ങരക്ക് സമീപം പട്ടേകാട്ട് ചിറയില്‍ ജലഗതാഗത വകുപ്പ് റിട്ട.ജീവനക്കാരൻ എസ്. വേണുഗോപാലാണ് (61) മരിച്ചത്.

video
play-sharp-fill

മണ്ണഞ്ചേരി ലോക്കല്‍ കമ്മിറ്റിയിലെ പനയില്‍ ബ്രാഞ്ചില്‍ ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്കായിരുന്നു സംഭവം. ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: ഗീത. മക്കള്‍: വിഷ്ണു, നന്ദകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍.