ഭാര്യയെ ഉപദ്രവിച്ചുവെന്ന പരാതിയില്‍ പൊലീസ് വിളിപ്പിച്ചു ; സ്റ്റേഷനിലെ ശൗചാലയത്തില്‍വെച്ച് കൈഞരമ്പ് മുറിച്ച് യുവാവ്; ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ച് പൊലീസ്
സ്വന്തം ലേഖകൻ
പത്തനംതിട്ട: ഭാര്യയെ ഉപദ്രവിച്ചുവെന്ന പരാതിയില്‍ പോലീസ് വിളിപ്പിച്ച യുവാവ് സ്റ്റേഷനിലെ ശൗചാലയത്തില്‍വെച്ച് കൈഞരമ്പ് മുറിച്ചു. റാന്നി പഴവങ്ങാടി വലിയപറമ്പില്‍പടി ഇടശ്ശേരി മേപ്പുറത്ത് ഹരീഷ് മോഹന്‍ (34) ആണ് പോലീസ് സ്‌റ്റേഷനിലെ ശൗചാലയത്തില്‍വെച്ച് കൈയിലെ ഞരമ്പ് മുറിച്ചത്.
ഹരീഷ് ഉപദ്രവിക്കുന്നതായി കാണിച്ച് ഭാര്യ രാവിലെ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റേഷനിലെത്തിയ ഹരീഷ് അല്‍പം കഴിഞ്ഞപ്പോള്‍ ശൗചാലയത്തില്‍ പോകണമെന്ന് പോലീസുകാരെ അറിയിച്ചു. ശൗചാലയത്തിനുള്ളില്‍ കയറിയ ഇയാള്‍ കൈയില്‍ ചോരയും ഒലിപ്പിച്ചാണ് ഇറങ്ങി വന്നത്. പോലീസ് ഉടന്‍തന്നെ ഇയാളെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Third Eye News Live
0