ക്വാറിയില്‍ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു ; ഭാര്യയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി
മാനന്തവാടി : ക്വാറിയില്‍ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു. കുറ്റിയാട്ടുകുന്ന് ചെല്ലാട്ടുകുന്ന് പരേതനായ ഉത്തമന്റെയും മാധവിയുടെയും മകൻ രാജേഷ് (33) ആണ് മരിച്ചത്.
രാജേഷിന്റെ ഭാര്യ സിന്ധുവിനെ നാട്ടുകാർ രക്ഷപെടുത്തി. കഴിഞ്ഞ രാത്രി എട്ടു മണിയോടെയാണ് ദ്വാരകയില്‍ കുറ്റിയാട്ടുകുന്നില്‍ ഉപയോഗശൂന്യമായ ക്വാറിയിലേക്ക് ഇരുവരും ചാടിയത്.
തുടർന്ന് മാനന്തവാടി അഗ്നിരക്ഷാസേനയെത്തി നടത്തിയ തിരച്ചിലിലാണ് രാജേഷിനെ പുറത്തെടുത്തത്. ഉടനെ മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കെല്ലൂരില്‍ ഇൻഡസ്ട്രി നടത്തിവരികയായിരുന്നു രാജേഷ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദിയെന്ന മകളും ആറു മാസം പ്രായമുള്ള കുട്ടിയുമാണ് രാജേഷിനുള്ളത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Third Eye News Live
0