play-sharp-fill
സുഹൃത്തിനെ കയ്യേറ്റം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം ; കുമരകം ചക്രംപടി ഭാഗത്ത് പ്രവർത്തിക്കുന്ന ബാറില്‍ വച്ച് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം ; കേസിൽ മൂന്നു പേരെ കുമരകം പോലീസ് അറസ്റ്റ് ചെയ്തു

സുഹൃത്തിനെ കയ്യേറ്റം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം ; കുമരകം ചക്രംപടി ഭാഗത്ത് പ്രവർത്തിക്കുന്ന ബാറില്‍ വച്ച് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം ; കേസിൽ മൂന്നു പേരെ കുമരകം പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

കുമരകം : ബാറില്‍ വച്ച് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം വാച്ചാപറമ്പിൽ വീട്ടിൽ മനു വി.എം(29), കുമരകം അയ്യനാട്ട്ശ്ശേരിൽ വീട്ടിൽ ശരത് എ.കെ (32), കുമരകം കൃഷ്ണവിലാസം തോപ്പ് ഭാഗത്ത് പീടികപറമ്പിൽ വീട്ടിൽ വിഷ്ണു പി.ജി (32) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി 8:45 മണിയോടുകൂടി കുമരകം ചക്രംപടി ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിനുള്ളിൽ വച്ച് കുമരകം സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബാറിൽ വച്ച് യുവാവിന്റെ സുഹൃത്തിനെ ഇവർ കയ്യേറ്റം ചെയ്തത് യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം ഇവർ സംഘം ചേർന്ന് യുവാവിനെ മർദ്ദിക്കുകയും, മേശപ്പുറത്തിരുന്ന ഗ്ലാസ് കൊണ്ട് തലയിൽ അടിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മൂവരേയും പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി.കെ, എസ്.ഐ മാരായ സൈജു.കെ, പ്രദീപ്കുമാർ, എ.എസ്.ഐ റോയ്, സി.പി.ഓ മാരായ ഷൈജു, അരുൺ പ്രകാശ്, സിബിമോൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശരത്തിനും,വിഷ്ണുവിനും കുമരകം സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ മൂവരേയും റിമാൻഡ് ചെയ്തു.