play-sharp-fill
വീട്ടിൽ സൂക്ഷിച്ചിരുന്ന 6.11 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

വീട്ടിൽ സൂക്ഷിച്ചിരുന്ന 6.11 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

കൊല്ലം: കൊല്ലത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 6.11 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ.

കല്ലുവാതുക്കൽ സ്വദേശി ആരോമലിനെയാണ് (37) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ചാത്തന്നൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്. സിയാദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്‌സൈസ് ഇൻസ്‌പെക്ടർ സിബി സിറിൽ, പ്രിവന്റീവ് ഓഫീസർമാരായ ആരോമൽ, ബിജോയ്‌, വനിത സിവിൽ എക്‌സൈസ് ഓഫീസർ റാണി സൗന്ദര്യ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിഷാദ് എന്നിവ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.