തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ ഉൾപ്രദേശങ്ങളിൽ എത്തി പ്രായമായവരെ പിൻതുടർന്ന് മാല പൊട്ടിച്ച് അതിർത്തി കടക്കുകയാണ് രീതി ; ബൈക്കിൽ എത്തി 70 വയസ് പ്രായമുള്ള വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ ഒരാൾ കസബ പൊലീസിന്റെ പിടിയിൽ
സ്വന്തം ലേഖകൻ
പാലക്കാട് എലപുള്ളി എടുപ്പുകുളം ഭാഗത്ത് 70 വയസ് പ്രായമുള്ള വീട്ടമ്മയുടെ ഒന്നര പവൻ സ്വർണ്ണമാല കവർന്ന കേസിലെ പ്രതിയായ പോത്തനൂർ വെള്ളല്ലൂരിൽ സമീർ (19) നെ പാലക്കാട് കസബ പൊലീസ് പിടികൂടിയത്.
തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ ഉൾപ്രദേശങ്ങളിൽ എത്തുകയും പ്രായമായവരെ പിൻതുടർന്ന് മാല പൊട്ടിച്ച് വളരെ വേഗം അതിർത്തി കടക്കുകയാണ് ഇവരുടെ രീതി. പ്രതികൾ മാല പൊട്ടിച്ച ശേഷം പല വഴികളിലൂടെ യാത്ര ചെയ്താണ് തിരിച്ചെത്തിയത്. ഒരിക്കലും പിടിക്കപ്പെടാതിരിക്കാനാണ് പ്രതികളുടെ പദ്ധതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളുടെ തിരിച്ചറിയാൻ കഴിയാത്ത ചിത്രം പോലീസിന് ലഭിച്ചത്. കിട്ടിയ ചിത്രം വികസിപ്പിച്ച് മാസങ്ങളോളം അന്വേഷണം നടത്തിയാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.
ബൈക്കിൽ നമ്പർ പ്ലേറ്റ് ഇല്ലാതെയാണ് കേരളത്തിലേക്ക് വന്നത്.വളരെ സാഹസികമായാണ് കസബ പൊലീസ് ബൈക്കിലെത്തുകയും പോലീസാണെന്ന് തിരിച്ചറിയും മുമ്പ് പ്രതിയെ പുറത്ത് എത്തിക്കുകയുമായിരിന്നു. കോയമ്പത്തൂർ ടൗണിൽ പലയിടങ്ങളിലായി താമസിച്ചവരെ 90 ഓളം ഫ്ളാറ്റുകളിൽ താമസിപ്പിച്ചിരിക്കുകയാണ് തമിഴ്നാട് ഗവൺമെൻ്റ്. പല സംസ്ഥാനങ്ങളിൽ നിന്നും വിവിധ കേസുകളിൽ പ്രതികളെ തിരഞ്ഞ് ഇവിടെ എത്താറുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ് ഐ പി എസ് , എ എസ് പി അശ്വതി ജിജി ഐ പി എസ് എന്നിവരുടെ നിർദ്ദേശപ്രകാരം കസബ ഇൻസ്പെക്ടർ വി.വിജയരാജൻ, എസ് ഐ ഹർഷാദ്.എച്ച്, അനിൽകുമാർ ഇ ,സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ രാജീദ്.ആർ, ജയപ്രകാശ്.എസ് , സെന്തിൾകുമാർ.വി , സായുജ് എൻ, മാർട്ടിൻ, സിവിൽ പോലീസ് ഓഫീസർ ശ്രീക്കുട്ടി.കെ സി എന്നിവരാണ് കേസന്വേഷണം നടത്തുന്നത്.
കസബ മുൻ ഇൻസ്പെക്ടർ രാജീവ്. എൻ എസ് , എസ് ഐ രാജേഷ് സി കെ എന്നിവരുടെ ശ്രമത്തിൻ്റെ ഫലമായാണ് പ്രതികളിലേക്ക് വേഗത്തിൽ എത്താൻ സഹായകമായത്. ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്. കളവിനായി വന്ന ബൈക്ക് കണ്ടെത്തി. തെളിവെടുപ്പ് നടത്തിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർക്ക് കൂടുതൽ കേസുകൾ ഉണ്ടോയെന്ന് അന്വേഷണം ആരംഭിച്ചു.