ബൈക്കിൽ കറങ്ങിനടന്ന് ചാരായ വിൽപ്പന ; പുഴയുടെ തീരം കേന്ദ്രീകരിച്ച് ചാരായം വാറ്റിയിരുന്ന യുവാവ് പിടിയിൽ
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വ്യാജ വാറ്റുമായി യുവാവിനെ എക്സൈസ് പിടികൂടി. ഏലംകുളം സ്വദേശിയായ ഹരിഹരൻ.പിയെ (25) ആണ് 30 ലിറ്റർ വാറ്റ് ചാരായവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഏലംകുളം മാട്ടായ വള്ളോത്തുകടവ് പുഴയുടെ തീരം കേന്ദ്രീകരിച്ച് ചാരായം വാറ്റി വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തി വരികയായിരുന്നു പ്രതിയെന്ന് എക്സൈസ് സംഘം പറഞ്ഞു. ബൈക്കില്‍ കുപ്പികള്‍ ഒളിപ്പിച്ച് ആളില്ലാത്ത സ്ഥലങ്ങളില്‍ വെച്ചായിരുന്നു യുവാവിന്റെ ചാരായ വില്‍പ്പന.
ചാരായം കടത്താൻ ഉപയോഗിച്ച ബൈക്കും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. പെരിന്തല്‍മണ്ണ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.യൂനുസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാർട്ടിയില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) രാമൻകുട്ടി.കെ, സിവില്‍ എക്സൈസ് ഓഫീസർമാരായ തേജസ്.വി, രാജേഷ്.ടി.കെ, അബ്ദുല്‍ ജലീല്‍.പി, ഷംസുദ്ദീൻ.വി.കെ, ഷഹദ് ശരീഫ് എന്നിവരുമുണ്ടായിരുന്നു.