play-sharp-fill
പ്രണയം നടിച്ച്‌ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി ; പീരുമേട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

പ്രണയം നടിച്ച്‌ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി ; പീരുമേട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: തിരുവമ്പാടിയില്‍ നിന്നും പ്രണയം നടിച്ച്‌ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പിടിയില്‍.

ഇടുക്കി പീരുമേട് സ്വദേശി അജയ് (24) യെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ യുവാവ് നിരവധി കളവുകേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഒക്ടോബർ അഞ്ചിനാണ് ഡാൻസ് പഠിക്കാൻ സ്കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയത്. വീട്ടില്‍ ഉപയോഗിക്കുന്ന ഫോണും കുട്ടി കൈവശം വച്ചിരുന്നു. കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സഹോദരന്റെ സുഹൃത്ത് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയതാവാം എന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പോലീസ് നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ അവസാനം കാണിച്ചത് പാലക്കാട് ആണെന്ന് കണ്ടെത്തി. കുട്ടി തമിഴ്നാട്ടിലേക്ക് കടന്നിരിക്കാം എന്ന നിഗമനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിനിയുടെ സഹോദരന്റെ സുഹൃത്തിന്റെ കൂടെ കോയമ്ബത്തൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കുട്ടിയെ കണ്ടെത്തിയത്.

മുക്കം പോലീസ് കോയമ്ബത്തൂരില്‍ എത്തി പെണ്‍കുട്ടിയെ നാട്ടില്‍ എത്തിച്ചു. യുവാവിനേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.