play-sharp-fill
അച്ഛന്റെ സുഹൃത്താണെന്നും, അച്ഛൻ പറഞ്ഞുവിട്ടതാണെന്നും പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു ; പ്രതിയെ അറസ്റ്റ് ചെയ്ത് ചിങ്ങവനം പോലീസ്

അച്ഛന്റെ സുഹൃത്താണെന്നും, അച്ഛൻ പറഞ്ഞുവിട്ടതാണെന്നും പറഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു ; പ്രതിയെ അറസ്റ്റ് ചെയ്ത് ചിങ്ങവനം പോലീസ്

ചിങ്ങവനം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

അതിരമ്പുഴ പുത്തൻപുരയ്ക്കൽ വീട്ടിൽ ആസിഫ് പി.എൻ (28) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബര്‍ രണ്ടാം തീയതി രാവിലെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കാറിലെത്തിയ ഇയാൾ ഞാൻ അച്ഛന്റെ സുഹൃത്താണെന്നും, അച്ഛൻ പറഞ്ഞുവിട്ടതാണെന്നും പറഞ്ഞ് പെൺകുട്ടിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പെൺകുട്ടിയുടെ പിതാവ് കഴിഞ്ഞദിവസം ചിങ്ങവനം പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ യുവാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി.എസ്, എസ്.ഐ മാരായ വിഷ്ണു വി.വി, ഷിബുകുമാർ, സി.പി.ഓ മാരായ റിങ്കു, സഞ്ജിത്ത്, ദിലീപ്, വിനോദ് മാർക്കോസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആസിഫിന് ഏറ്റുമാനൂർ എക്സൈസിൽ കഞ്ചാവ് കൈവശം വെച്ചതിന് ക്രിമിനൽ കേസ് നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.