‘ഇമ്മാതിരി ചെറ്റ വർത്താനം പറയരുത്..! ‘ബാലഷ്ണാ’..! ഇറങ്ങി വാടാ തൊരപ്പാ.. സോറി നിങ്ങളെയല്ല..വേറൊരു തൊരപ്പനുണ്ട്..; സ്മൈൽ പ്ലീസ്…! ‘തഗ്’ ഡയലോഗുകളുടെ സുൽത്താന് വിട..!
സ്വന്തം ലേഖകൻ
മലയാള സിനിമയിൽ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന കോഴിക്കോടിന്റെ സുൽത്താന് വിട.
കോഴിക്കോടന്‍ ഭാഷയും സ്വാഭാവിക നര്‍മ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. പള്ളിക്കണ്ടിയെന്നാല്‍ അറബിക്കടലും കല്ലായിപ്പുഴയും മിണ്ടിത്തുടങ്ങുന്ന കോഴിക്കോട്ടെ തീരദേശഗ്രാമം. അവിടെയാണ് മാമുക്കോയ ജനിച്ച് വളര്‍ന്നത്. ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞ് നാട്ടിലെ മറ്റു പല ചെറുപ്പക്കാരെയും പോലെ കല്ലായിപ്പുഴയോരത്തെ മരമില്ലുകളില്‍ ജോലിക്ക് പോയി. എണ്ണം തടികള്ളക്കുന്നതില്‍ മിടുക്കനായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെടി മുഹമ്മദും വാസുപ്രദിപും മറ്റും മലബാറിന്റെ നാടകവേദികളെ ഇളക്കിമറിച്ച ആ കാലത്ത് മാമുക്കോയയും നാടകത്തിന് പിന്നാലെയായിരുന്നു. 1979 ല്‍ അന്യരുടെ ഭൂമിയെന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തു. 1982ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശ പ്രകാരം സുറുമിയിട്ട കണ്ണുകളില്‍ മറ്റൊരു വേഷം. കാര്യമായ ശ്രദ്ധ കിട്ടിയില്ല. 4 കൊല്ലം കഴിഞ്ഞ് ആ സിനിമ വന്നു. സിബി മലയിലിന്റെ ദൂരെദൂരെ കൂടു കൂട്ടാം. എന്ന് വച്ചാല്‍ മോഹന്‍ലാല്‍ മാഷിന്റെ സാള്‍ട്ട് മാംഗോ ട്രീ സിനിമ. കോയ മാഷ് ക്ലിക്കായി. തനി കോഴിക്കോടന്‍ നാടന്‍ വര്‍ത്തമാനം. കൂസാത്ത കൗണ്ടറുകള്‍ പറയുന്ന കല്ലായിയിലെ പഴയ മരഅളവുകാരനെ കണ്ട് ജനം ആര്‍ത്തു ചിരിച്ചു. പിന്നിട് മാമുക്കോയ തിരിഞ്ഞ് നോക്കിയിട്ടില്ല, ശ്രീനിവാസനെന്ന തിരക്കഥാകൃത്തും സത്യനന്തിക്കാടെനന്ന സംവിധായകനും ചേര്‍ന്ന് മലയാള സിനിമയെ മറ്റൊരു വഴിയിലൂടെ നടത്തിയപ്പോള്‍ കൂടെ സ്ഥിരമായുണ്ടായിരുന്നത് മാമുക്കോയയാണ്.
നാടോടിക്കാറ്റിലെ ഗഫൂര്‍… സന്ദേശത്തിലെ എകെ പൊതുവാളെന്നിങ്ങനെ നമ്മുടെ ചുറ്റുവട്ടത്ത് കാണുന്ന മനുഷ്യരെ പോലെ മാമുക്കോയ സ്‌ക്രീനില്‍ നിറഞ്ഞു നിന്നു. പ്രിയദര്‍ശനും സിദ്ദീഖ് ലാലുമൊക്കെ മാമുക്കോയയുടെ കോഴിക്കോടന്‍ ഹാസ്യത്തിന് മാറ്റുകൂട്ടി. 30 വര്‍ഷം മുമ്ബുള്ള
മാമുക്കോയയുടെ സംഭാഷണങ്ങള്‍ പലതും പുതുതലമുറയ്ക്ക് തഗ് ലൈഫാണ്. സംഭാഷണത്തിലെ ഉരുളക്കുപ്പേരി മറുപടികള്‍ പലതും മാമുക്കയുടെ സംഭാവനകളായിരുന്നു.