play-sharp-fill
ആരാധകര്‍   ആവേശത്തോടെ കാത്തിരുന്ന  മമ്മൂട്ടി ചിത്രം ‘സി.ബി.ഐ 5: ദി ബ്രെയ്ന്‍’ ടീസര്‍ എത്തി;രൂപത്തിലും ഭാവത്തിലും ആ പഴയ സേതുരാമയ്യരായുള്ള മമ്മൂട്ടി യുടെ ടീസറാണ് സിനിമാസ്വാദകരുടെ  ആവേശക്കാഴ്ച;ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്

സ്വന്തം ലേഖിക

കൊച്ചി : ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘സി.ബി.ഐ 5: ദ് ബ്രെയ്ന്‍’ ടീസര്‍ എത്തി.‌ രൂപത്തിലും ഭാവത്തിലും ആ പഴയ സേതുരാമയ്യരായുള്ള മമ്മൂട്ടി തന്നെയാണ് ടീസറിലെ ആവേശക്കാഴ്ച.
ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി എന്നിവരുടെ വധത്തെ കുറിച്ചുള്ള പരാമര്‍ശവും നമുക്കറിയാവുന്ന വസ്തുതകള്‍ക്കുമപ്പുറം എന്തെങ്കിലുമു​​​ണ്ടോയെന്ന സംശയവുമെല്ലാം കോര്‍ത്തിണക്കി ഉദ്വേഗം ജനിപ്പിച്ചാണ് ചിത്രത്തിന്റെ ടെയ്‌ലർ പുറത്തെത്തിയത് .

മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച പരമ്പരയായ സി.ബി.ഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം വരവും ഗംഭീരമാകും എന്ന സൂചനയും ടീസര്‍ നല്‍കുന്നു.സി.ബി.ഐ പരമ്പരയിലെ നാലാം ഭാഗമിറങ്ങി 17 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പുതിയ ചിത്രം വരുന്നത്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും സേതുരാമയ്യരെ പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വര്‍​ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. ചിത്രം ഏപ്രില്‍ അവസാനം തീയേറ്ററുകളിലെത്തും. വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് കിടപ്പിലായ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവും സിനിമയുടെ പ്രത്യേകതയാണ്.