play-sharp-fill
മലയാളി ഡോക്ടറുടെ ഭാര്യ ബഹിരാകാശ ദൗത്യത്തിന്; ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ വിക്ഷേപ കമ്പനിയായ സ്‌പേസ് എക്‌സിലെ ബഹിരാകാശ ദൗത്യങ്ങളുടെ എന്‍ജിനീയറിങ് മേധാവിയാണ്  ഡോ. അനില്‍ മേനോന്റെ ഭാര്യ  അന്ന

മലയാളി ഡോക്ടറുടെ ഭാര്യ ബഹിരാകാശ ദൗത്യത്തിന്; ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ വിക്ഷേപ കമ്പനിയായ സ്‌പേസ് എക്‌സിലെ ബഹിരാകാശ ദൗത്യങ്ങളുടെ എന്‍ജിനീയറിങ് മേധാവിയാണ് ഡോ. അനില്‍ മേനോന്റെ ഭാര്യ അന്ന

സ്വന്തം ലേഖിക
വാഷിങ്ടണ്‍: യുഎസ് ശതകോടീശ്വരന്‍ ജാറദ് ഐസക്മാന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ച അതുല്യമായ ബഹിരാകാശ ദൗത്യത്തിന്റെ സംഘത്തില്‍ സ്പേസ് എക്സ് എന്‍ജിനീയര്‍ അന്ന മേനോനും.

യുഎസ് വ്യോമസേനയിലെ ലെഫ്റ്റണന്റ് കേണലായിരുന്ന അന്ന മേനോന്‍ മലയാളിയായ ഡോ. അനില്‍ മേനോന്റെ ഭാര്യയാണ് .

ലോണ്‍ മസ്‌കിന്റെ ബഹിരാകാശ വിക്ഷേപ കമ്പനിയായ സ്‌പേസ് എക്‌സിലെ ബഹിരാകാശ ദൗത്യങ്ങളുടെ എന്‍ജിനീയറിങ് മേധാവിയാണ് അന്ന. അവിടെ മിഷന്‍ ഡയറക്ടറായും ക്രൂ കമ്മ്യൂണിക്കേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


അമേരിക്കന്‍ പേയ്മന്റ് പ്രൊസസ്സിങ് കമ്പനിയായ ഷിഫ്റ്റ്4 ന്റെ സ്ഥാപനകനും സിഇഒയുമാണ് ജാറദ് ഐസക്മാന്‍. ഇന്‍സ്പിരേഷന്‍4 ദൗത്യന് നേതൃത്വം നല്‍കിയ അദ്ദേഹം തന്നെയാണ് പോളാരിസ് ദൗത്യവും പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ബഹിരാകാശ ദൗത്യങ്ങള്‍ അടങ്ങിയതാണ് പോളാരിസ് പദ്ധതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോളാരിസ് ഡോണ്‍ എന്നാണ് ആദ്യ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം നാലാം പാദത്തിന് മുമ്പായി ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ആദ്യ വിക്ഷേപം ലക്ഷ്യമിടുന്നത്.

പോളാരിസ് ഡോണ്‍ ദൗത്യത്തിന് നിരവധി ലക്ഷ്യങ്ങളുണ്ട്, അതിനാല്‍ തന്നെ പലതരത്തിലുള്ള വെല്ലുവിളികളേയും അതിജീവിക്കാനും പരിഹരിക്കാനും കഴിവുള്ളവരുമായ വിദഗ്ധരുടെ ഒരു സംഘത്തെയാണ് പോളാരിസ് പ്രോഗ്രാം തിരഞ്ഞെടുത്തിരിക്കുന്നത്. അന്ന മേനോന്‍ ദൗത്യ സ്‌പെഷ്യലിസ്റ്റും മെഡിക്കല്‍ ഓഫീസറുംകൂടിയാണ്.

അന്ന മേനോനേയും ജാറദ് ഐസക്മാനേയും കൂടാതെ ഐസക്മാന്റെ ടീമിലെ വെറ്ററന്‍ അംഗം സ്‌കോട്ട് പോട്ടീറ്റും സ്പേസ് എക്സ് ജീവനക്കാരിയായ സാറാ ഗില്ലിസും സംഘത്തില്‍ ഉള്‍പ്പെടുന്നു.

സ്പേസ് എക്സില്‍ ജോലി ചെയ്തിരുന്ന ഘട്ടത്തില്‍ തീപിടുത്തം അല്ലെങ്കില്‍ ക്യാബിനിലെ അടിയന്തരഘട്ടങ്ങള്‍ പോലുള്ള അത്യാഹിതങ്ങളില്‍ നിര്‍ണായക പ്രവര്‍ത്തന പ്രതികരണങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സ്പേസ് എക്സിന് മുമ്പ്, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ബയോമെഡിക്കല്‍ ഫ്‌ളൈറ്റ് കണ്‍ട്രോളറായി അവര്‍ നാസയില്‍ ഏഴ് വര്‍ഷം ജോലി ചെയ്തിട്ടുണ്ട്.

ബഹിരാകാശ ദൗത്യത്തിന് തയ്യാറെടുക്കുന്ന അന്ന മോനോന് മികച്ച പിന്തുണയാണ് ഭര്‍ത്താവ് അനിലില്‍ നിന്നും മക്കളായ ജെയിംസില്‍നിന്നും ഗ്രേസില്‍ നിന്നും ലഭിക്കുന്നത്.