‘എന്നെ ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്ററാക്കൂ…; ഞാന്‍ കാശ് കൊടുത്തു വാങ്ങിയ വണ്ടി മോഡിഫിക്കേഷന്‍ ചെയ്യും ‘; മോട്ടോര്‍ വാഹന വകുപ്പിനെ വെല്ലുവിളിച്ച് മല്ലു ട്രാവലറും

‘എന്നെ ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്ററാക്കൂ…; ഞാന്‍ കാശ് കൊടുത്തു വാങ്ങിയ വണ്ടി മോഡിഫിക്കേഷന്‍ ചെയ്യും ‘; മോട്ടോര്‍ വാഹന വകുപ്പിനെ വെല്ലുവിളിച്ച് മല്ലു ട്രാവലറും

സ്വന്തം ലേഖകന്‍

കോഴിക്കോട്: വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ മല്ലു ട്രാവലര്‍ എന്ന വ്‌ളോഗറുടെ പഴയ വീഡിയോ വൈറല്‍.

‘വണ്ടി മോഡിഫിക്കേഷന്‍ ചെയ്യും, ഞാന്‍ ചെയ്യും. വണ്ടി പൈസയും ടാക്സും കൊടുത്ത് മേടിച്ചിട്ട് മോഡിഫിക്കേഷനൊന്നും എനിക്ക് അവകാശമില്ലേ? പോയി പണി നോക്കാന്‍ പറ. നാട്ടില്‍ വന്ന് പച്ചയ്ക്ക് ഞാന്‍ ചെയ്യും. ബാക്കി വരുന്നിടത്തുവച്ച് കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞാന്‍ ആ വണ്ടി എറണാകുളത്തേക്ക് ഓട്ടിയിട്ട് തന്നെ പോകും. ആ വണ്ടിയുടെ ഏകദേശം എഴുപത് ശതമാനത്തോളം മോഡിഫിക്കേഷനാണ്. അഞ്ച് രാജ്യങ്ങളില്‍ ഓടിയിട്ട് പിടിച്ചിട്ടില്ല.എന്നിട്ടല്ലേ, സേഫ്റ്റിയുടെ കാര്യാണേല്‍ ഇത്രയും രാജ്യങ്ങളിലോടിയിട്ടും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.

വണ്ടി മോഡിഫൈ ചെയ്യുന്നത് മോര്‍ കംഫര്‍ട്ടിനും, മോര്‍ സേഫ്റ്റിയ്ക്കും വേണ്ടിയാണ്. വണ്ടി മോഡിഫിക്കേഷന്‍ എന്നും പറഞ്ഞ് എംവിഡി പിടിച്ചാല്‍ തീര്‍ന്നു അതോടെ, കുടുംബം വിറ്റാണെങ്കിലും ഞാന്‍ ഓനിക്കെതിരെ കേസുകൊടുക്കും.’- എന്നാണ് വീഡിയോയില്‍ പറയുന്നത്.

ഇത് ഒരു വര്‍ഷം മുന്‍പുള്ള വീഡിയോ ആണെന്നും എന്തിനാണിത് കുത്തിപ്പൊക്കുന്നതും മല്ലുട്രാവലര്‍ പ്രതികരിച്ചെങ്കിലും ഒരു വര്‍ഷം മുന്‍പും നിയമം നിയമമല്ലേ എന്നാണ് നെറ്റിസണ്‍സിന്റെ പ്രതികരണം.