play-sharp-fill
അബൂദാബിയില്‍ നിന്ന് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

അബൂദാബിയില്‍ നിന്ന് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ദുബൈ : അബൂദബിയില്‍നിന്ന് കാണാതായ മലയാളി യുവാവിനെ ദുബൈയിലെ പാലത്തില്‍ നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം കരുംകുളം പുതിയതുറ അഴങ്കല്‍ പുരയിടം ഡിക്സണ്‍ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്.


ദിവസങ്ങള്‍ക്ക് മുൻപ് കാണാതായ ഡിക്സനെ പൊലീസും ബന്ധുക്കളും അന്വേഷിച്ചു വരികയായിരുന്നു. അബൂദബിയില്‍ ഇലക്‌ട്രോണിക്സ് സ്ഥാപനത്തില്‍ വാച്ച്‌ മേയ്ക്കറായി ജോലി ചെയ്തുവരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുബൈയിലെ ശൈഖ് സായിദ് റോഡില്‍ സാബീല്‍ റോഡിനടുത്തുള്ള പാലത്തില്‍ നിന്ന് ചാടി മരിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

ദുബൈ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകും.