ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 104-ാം ജയന്തി ആഘോഷങ്ങൾ, ഭാഗവതാമൃത സത്രം എന്നിവയ്ക്ക് ജനുവരി 21നു തുടക്കം: ഫെബ്രുവരി രണ്ടിനു സമാപിക്കും.
കുറുപ്പന്തറ: ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 104-ാം ജയന്തി ആഘോഷങ്ങൾ, ഭാഗവതാമൃത സത്രം എന്നിവയ്ക്ക് 21നു തുടക്കം. ഫെബ്രുവരി രണ്ടിനു സമാപിക്കും. ഭാഗവതാചാര്യനും ക്ഷേത്രം ട്രസ്റ്റിയുമായ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയാണ് ഭാഗവതാമൃത സത്ര മുഖ്യആചാര്യൻ. 21ന് വൈകിട്ട് 6ന് ഭാഗവത മാഹാത്മ്യ പാരായണം, തുടർന്ന് സത്ര സമാരംഭ സഭ.
ഫെബ്രുവരി രണ്ടിന് 12ന് ഭാഗവതഹംസം ജയന്തി സമ്മേളനം നടക്കും. മുംബൈ ചന്ദ്രശേഖര
ശർമ, സ്വാമി ശാരദാനന്ദ, മരങ്ങാട് മുരളീകൃഷ്ണൻ നമ്പൂതിരി, ഗുരുവായൂർ രാധാകൃഷ്ണ അയ്യർ, പു തിയില്ലം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ യജ്‌ഞാചാര്യന്മാരായിരിക്കും പ്രമുഖ ഭാഗവതാചാര്യന്മാർ എത്തുന്ന സത്രത്തിന്റെ ഒരു ക്കങ്ങൾ പുരോഗമിക്കുന്നതായി ക്ഷേത്ര ട്രസ്റ്റി മള്ളിയൂർ ദിവാകരൻ നമ്പൂതിരി അറിയിച്ചു.
നടുവിൽ മഠം സ്വാമി അച്യുത ഭാരതി, നെച്ചൂർ സ്വാമി രമണചരണ തീർഥ, വെൺമണി കൃഷ്ണൻ നമ്പൂതിരി, ഡോ. മണി ദ്രാവിഡ് ശാസ്ത്രികൾ, എളങ്കുന്നപ്പുഴ ദാ മോദരശർമ, ടി.ആർ രാമനാഥൻ, സ്വാമി ഉദിത് ചൈതന്യ, പുല്ലൂർമ രാമൻ നമ്പൂതിരി, വെൺമണി രാധാ അന്തർജനം, കിഴക്കേടം ഹരിനാരായണൻ നമ്പൂതിരി തുടങ്ങിയവർ പ്രഭാഷണത്തിനെത്തും. ദിവസവും രാവിലെ 6ന് വിഷ്ണു സഹസ്രനാമ പാരായണത്തോടെ സത്രവേദി ഉണരും. 26ന് ലക്ഷദീപ ത്തിൻ്റെ ഭാഗമായി ഒരു ലക്ഷത്തില ധികം ദീപങ്ങളുടെ ദിവ്യപ്രഭയിൽ ക്ഷേത്രാങ്കണം പ്രകാശിതമാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മള്ളിയൂർ ജയന്തി സത്രത്തിൽ പൂർണസമയ ശ്രോതാവാകാം
ഭാഗവത സത്രത്തിന്റെ ആത്മീയ ചൈതന്യം നിറയു ന്ന വേദിയിൽ പൂർണസമയ ശ്രോതാവാകാനും സൗകര്യം ഒരുക്കുന്നു. 21 മുതൽ സത്രം സമാപന ദിനം വരെ പങ്കെടു ക്കാനുളള ക്രമീകരണമാണ് ചെയ്യുന്നത്. സ്‌ഥിരം ശ്രോതാ വാകാൻ താൽപര്യമുളളവർ ക്കായി താമസം ഉൾപ്പെടെയുള്ള ക്രമീകരണമാണ് ചെയ്യുന്നത്.
മള്ളിയൂർ ജയന്തിയുടെ ഭാഗമാ യി സംഗീതവേദിയും ഉണരും. 21ന് വൈകിട്ട് 7.30ന് ടി.എസ് രാധാക്യ ഷണന്റെ ഭക്തിഗാന തരംഗിണി, 2ന് നാമസങ്കീർത്തനം, വിപിൻ ശശിധരൻ 23ന് സമ്പ്രദായ ഭജന-സങ്കീർത്തനം
ചക്കംകുളങ്ങര ഭജനസമിതി, 24ന് ആനന്ദം സംഗീത പരിപാടി- സം ഗീതറാവു, 25ന് ഗോപാൽദാസ് അവതരിപ്പിക്കുന്ന സമ്പ്രദായ ഭജന, എം.ജയചന്ദ്രൻ, കാവാലം ശ്രീകുമാർ എന്നിവർ അവതരിപ്പിക്കുന്ന സംഗീതസന്ധ്യ. 26ന് ദീപ പാലനാട്, മീര റാംമോഹൻ എന്നിവരുടെ
കഥകളിപ്പദക്കച്ചേരി, സുധ രഘുനാഥിന്റെ സംഗീത സദസ്സ്, 27ന് ടി.എച്ച്. ലളിതയുടെ വയലിൻ കച്ചേരി, കടയനല്ലൂർ രാജഗോപാലിന്റെ സമ്പ്രദായ ഭജന, 28ന് കെ. എസ് വിഷ്ണുദേവിന്റെ സംഗീത സദസ്സ്, 29ന് ഒ.എസ് അരുണിന്റെ സംഗീതസദസ്സ്, 30ന് യോഗിഷ് ത്യ രമേശിന്റെ സമ്പ്രദായ ഭജന, 31ന് ഈറോഡ് രാജാമണിയുടെ സമ്പ്രദായ ഭജന, ഫെബ്രുവരി ഒന്നിന് സുരേഷ് വൈദ്യനാഥൻ. ശ്രീശങ്കരൻ മള്ളിയൂർ എന്നിവരുടെ സംഗീതസമന്വയം എന്നിവ നടക്കും.