play-sharp-fill
ദഹന പ്രശ്നങ്ങള്‍ പരിഹരിക്കാനും, കരളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കാനും ഉത്തമം; മല്ലിയില നിസാരക്കാരനല്ല ;  അറിയാം മല്ലിയിലയുടെ അത്ഭുതകരമായ ഗുണങ്ങള്‍

ദഹന പ്രശ്നങ്ങള്‍ പരിഹരിക്കാനും, കരളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കാനും ഉത്തമം; മല്ലിയില നിസാരക്കാരനല്ല ; അറിയാം മല്ലിയിലയുടെ അത്ഭുതകരമായ ഗുണങ്ങള്‍

കൊച്ചി: ഭക്ഷണത്തിന്റെ രുചിയും മണവും നന്നാക്കാൻ മാത്രമല്ല മല്ലിയില ഉപയോഗിക്കുന്നത് നിരവധി ഔഷധ ഗുണമുള്ള മല്ലിയിലേയ്ക്ക് പറയാൻ ഗുണങ്ങളേറെയുണ്ട്.

സൂപ്പ്, സലാഡുകള്‍, കറികളിലുള്‍പ്പെടെ എല്ലാ വിഭവങ്ങളിലും നാം മല്ലിയില ചേർക്കാറുണ്ട്. പ്രോട്ടീനുകളും ഭക്ഷണ നാരുകളും മല്ലിയില്‍ അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, സിങ്ക്, കാല്‍സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും മല്ലിയിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, കരോട്ടിനോയിഡുകള്‍, ഫ്ലേവനോയ്ഡുകള്‍, ആന്തോസയാനിനുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകളുടെ ഗുണങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറച്ച്‌ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും മല്ലിയിലേയ്ക്ക് കഴിയും. ദഹന പ്രശ്നങ്ങള്‍ പരിഹരിക്കാനും, കരളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കാനും മല്ലിയിലയെ കൂട്ടുപിടിക്കാം. പ്രമേഹ രോഗികള്‍ ഭക്ഷണത്തില്‍ മല്ലിയില ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യും. അല്‍ഷിമേഴ്സ് തടയാൻ മല്ലിയിലയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിൻ കെ സഹായിക്കും. കൊഴുപ്പ് നിയന്ത്രിക്കുന്ന വൈറ്റമിൻ എ തൊലിപ്പുറത്തും ശ്വാസകോശങ്ങളിലും ഉണ്ടാകുന്ന ക്യാൻസറിനെ തടയാൻ കെല്‍പ്പുള്ളവയാണ്. വായിലുണ്ടാകുന്ന വൃണങ്ങളിലെ തടയാനും സന്ധിവാതത്തില്‍ നിന്ന് സംരക്ഷണം നല്‍കാനും മല്ലിയില സഹായിക്കും. ചെങ്കണ്ണ് പോലുമുള്ള നേത്രരോഗങ്ങള്‍ തടയാൻ ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിയ് ഓക്സിഡന്റുകള്‍ സഹായിക്കും. വയറ്റിലെ അസ്വസ്ഥത, വയറിളക്കം, ഗ്യാസ് അല്ലെങ്കില്‍ ഓക്കാനം തുടങ്ങിയ വിവിധ ദഹനപ്രശ്നങ്ങള്‍ക്കും ഇത് സഹായകമാണ്.