play-sharp-fill
തന്നെ അപായപ്പെടുത്തുമോ എന്ന് ഭയമുണ്ട്; സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ നശിപ്പിക്കാൻ ഉദ്യോ​ഗസ്ഥർ ശ്രമിക്കുന്നു; മലയൻകീഴ് സിഐക്കെതിരെയുള്ള  പരാതിയിൽ വെളിപ്പെടുത്തലുമായി വനിത ഡോക്ടർ

തന്നെ അപായപ്പെടുത്തുമോ എന്ന് ഭയമുണ്ട്; സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ നശിപ്പിക്കാൻ ഉദ്യോ​ഗസ്ഥർ ശ്രമിക്കുന്നു; മലയൻകീഴ് സിഐക്കെതിരെയുള്ള പരാതിയിൽ വെളിപ്പെടുത്തലുമായി വനിത ഡോക്ടർ

സ്വന്തം ലേഖിക

മലയൻകീഴ്: സിഐക്കെതിരെയുള്ള വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ വെളിപ്പെടുത്തലുമായി ഡോക്ടർ. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാണ് പരാതി. തന്നെ അപായപ്പെടുത്തുമോയെന്ന് ഭയമുണ്ടെന്നും ഡോക്ടർ പറഞ്ഞു.


‘കേസിൽ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ട്. സിഐ വി.സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി സംരക്ഷിക്കുകയാണ്’- വനിതാ ഡോക്ടർ പറഞ്ഞു. സിഐക്കെതിരെയുള്ള നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ഡോക്ടർ പറഞ്ഞു. ഉന്നതതലത്തിലുള്ള ഇടപെടൽ നടന്നെന്ന് ഉറപ്പാണെന്നും വനിതാ ഡോക്ടർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിഐയുടെ മുഖം പതിഞ്ഞ സിസിടിവി ഹാർഡ് ഡിസ്‌ക്കടക്കം പൊലീസ് കൊണ്ടുപോയി. എന്നാൽ മതിയായ രേഖകൾ പൊലീസ് കൈമാറിയില്ലെന്ന് ഡോക്ടർ പറഞ്ഞു. യഥാർത്ഥ ദൃശ്യം നൽകിയിട്ടും കോപ്പി ആവശ്യപ്പെടുന്നതിൽ ദുരൂഹതയുണ്ടെന്നും ഡോക്ടർ ആരോപിച്ചു.