Spread the love

കൊച്ചി: മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ തിങ്കളാഴ്ച ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.

video
play-sharp-fill

എട്ട് കുടുംബങ്ങളെ ഒഴിപ്പിക്കാൻ സാവകാശം തേടി ഹൈക്കോടതിയില്‍ ഹർജി നല്‍കാനാണ് സർക്കാർ നീക്കം. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖയൊന്നും ദളിത് കുടുംബങ്ങള്‍ക്ക് ഇല്ലെന്ന് കണ്ടെത്തി സ്വകാര്യ വ്യക്തി കണ്ണാട്ട് ശങ്കരൻ നായരുടെ ഹർജി ഹൈൈക്കോടതി നേരത്തെ അംഗീകരിക്കുകയും സുപ്രീംകോടതി ശരിവെക്കുകയും ചെയ്തിരുന്നു.

വാഴക്കുളം വില്ലേജിലെ മലയിടംതുരുത്തിലാണ് 2 ഏക്കർ 92 സെന്‍റ് ഭൂമിയുള്‍പ്പെടുന്ന പാരിയത്ത്കാവ് പ്രദേശം. അഞ്ച് പതിറ്റാണ്ടിലേറെയായി കാളുകുറുമ്പനും പിന്നീട് അടുത്ത തലമുറയുമാണ് ഇവിടെ താമസിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 7 ദളിത് കുടുംബങ്ങളടക്കം 8 കുടുംബമാണ് ഇവിടെ താമസക്കാർ. 10 സെന്‍റ് ഭൂമി മുതല്‍ 50 സെന്‍റ് വരെ കൈവശമുണ്ട്. ദീർഘകാലമായി ഭൂമിയിലെ കുടികിടപ്പുകാരാണെങ്കിലും പട്ടയം അടക്കമുള്ള ഉടമസ്ഥാവകാശരേഖ ഇവർക്കില്ല. ഈ ഭൂമി തന്‍റേതാണെന്ന് കാണിച്ച്‌ വാഴക്കുളത്തെ ശങ്കരൻ നായരാണ് 1984ല്‍ പെരുമ്പാവൂർ മുൻസിഫ് കോടതിയില്‍ കേസ് നടത്തുകയും ഹർജി കോടതി അംഗീകരിക്കുകയും ചെയ്തത്.

1984 ല്‍ മുൻസിഫ് കോടതി തൊട്ട് കുടുംബങ്ങള്‍ സുപ്രീം കോടതിവരെ പോയെങ്കിലും എല്ലാ ഉത്തരവും സ്വകാര്യ വ്യക്തിക്ക് അനുകൂലമായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോകുന്നത്. എന്നാല്‍ വ്യാജ തണ്ടപ്പേർ അടക്കം ഉണ്ടാക്കിയാണ് ഭൂമി തന്‍റേതാണെന്ന് ശങ്കരൻനായർ തെളിയിച്ചതെന്നും കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് വാങ്ങിയതെന്നാണ് കുടുംബങ്ങള്‍ പറയുന്നത്.