Spread the love

കൊല്ലം: മറ്റിടങ്ങളിലെ പോലെ കൊല്ലത്തെയും സി പി എം പരാജയത്തില്‍ പഴിയത്രയും പിണറായിക്കും എം വി ഗോവിന്ദനും തന്നെ.

video
play-sharp-fill

ജില്ലാ കമ്മിറ്റിക്ക് പിന്നാലെ ചേർന്ന കുണ്ടറ ഏരിയ കമ്മിറ്റിയിലും കുണ്ടറ യിലെ പരാജയത്തിന്റെ പാപഭാരം ഇരുവർക്കും മേലെയാണ് നേതാക്കള്‍ ചാർത്തിക്കൊടുക്കുന്നത്. ഇരുവരുടെയും ശൈലിയും കാർക്കശ്യവും ജനങ്ങളില്‍ നിന്ന് പാർട്ടിയെ അകറ്റിയെന്നും വിമർശനമുയർന്നു.

പാർട്ടി പ്രവർത്തകർ സഹിക്കുന്ന പോലെ പൊതുജനം ഇവരുടെ ധാർഷ്ട്യം എന്തിന് സഹിക്കണമെന്ന് പോലും ചിലർ വിമർശനമുന്നയിച്ചു. മുഖ്യമന്ത്രി ആയ പിണറായി വിജയൻ പാർട്ടി അണികളോടു പോലും കർക്കശ നിലപാട് സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാധ്യമങ്ങളെ അകറ്റിനിർത്തിയതും അവരെ പിണക്കിയതും തിരിച്ചടിയായി. തൊഴിലാളിവർഗ പാർട്ടിയായിട്ടു പോലും ആശാ സമരത്തിന് വേണ്ട പരിഗണന സർക്കാർ നല്‍കിയില്ല.

സംസ്‌ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദനു പാർട്ടി തീരുമാനങ്ങള്‍ പോലും ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. അയ്യപ്പ സംഗമത്തിനെതിരെയും രൂക്ഷവിമർശനം ഉയർന്നു. ബിജെപി നേതാവ് കുടിയായ യുപി മുഖ്യമന്ത്രിയുടെ ആശംസ അയ്യപ്പ സംഗമത്തില്‍ വായിച്ചത് അണികളിലും ജനങ്ങളിലും ആശങ്കയുണ്ടാക്കി.