Spread the love

ബംഗളൂരു: കർണാടകയില്‍ ബോക്സിംഗ് പരിശീലകനെതിരെ ലൈംഗീക ആരോപണവുമായി കൗമാരക്കാരി. ബംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിലെ ലയണ്‍സ് ബോക്സിംഗ് ക്ലബ്ബിലെ പരിശീലകൻ രാമചന്ദ്ര(50) എന്നയാള്‍ക്കെതിരെയാണ് 17കാരിയുടെ പരാതി.

video
play-sharp-fill

മേയ് 22 നാണ് കൗമാരക്കാരി മാതാവ് മുഖേന പരാതി നല്‍കിയത്. കഴിഞ്ഞ 10 വർഷമായി ലയണ്‍സ് ബോക്സിംഗ് ക്ലബ്ബില്‍ പരിശീലനം നടത്തി വരികയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ ബോക്സിംഗ് പരിശീലകനായി സേവനമനുഷ്ഠിച്ചിരുന്ന രാമചന്ദ്ര, കഴിഞ്ഞ നാല് വർഷമായി മകളെ ഉപദ്രവിച്ചു വരികയാണെന്നും കഴിഞ്ഞ ആറ് മാസമായി പീഡനം രൂക്ഷമായെന്നുമാണ് പരാതി.

കണ്ഠീരവ സ്റ്റേഡിയത്തില്‍ വച്ച്‌ രാമചന്ദ്ര പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചുവെന്നും പലതവണ അനുചിതമായി സ്പർശിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു. മേയ് 17ന് ചെന്നൈയിലേക്കുള്ള ഒരു ബോക്സിംഗ് മത്സര യാത്രയ്ക്കിടെ, പരിശീലകൻ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തന്റെ സ്വകാര്യ മുറിയിലേക്ക് വിളിച്ചുവരുത്തി, സ്വകാര്യ ഭാഗങ്ങളില്‍ സ്പർശിച്ചു, നിർബന്ധിച്ച്‌ ചുംബിച്ചു, അനുചിതമായി പെരുമാറി എന്നിങ്ങനെയാണ് പരാതിയില്‍ ആരോപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളെ സംരക്ഷിക്കല്‍ (പോക്സോ) നിയമം, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), 2023 എന്നിവയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് ഇപ്പോള്‍ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.