Spread the love

പാർട്ടി കമ്മിറ്റികളില്‍ വിമർശനങ്ങള്‍ ഉണ്ടാകുന്നത് തികച്ചും സ്വാഭാവികമാണെന്ന് മുതിർന്ന സിപിഎം നേതാവ് ഇ.പി.ജയരാജൻ.കേന്ദ്ര കമ്മിറ്റി യോഗത്തിലും പാർട്ടി കമ്മിറ്റി യോഗത്തിലും പല കാര്യങ്ങളും ചർച്ച ചെയ്യും. അത് എല്ലാം പത്രക്കാരോട് പറയുന്നത് അല്ല പാർട്ടി രീതി.

video
play-sharp-fill

ഞങ്ങള്‍ ചർച്ച ചെയ്ത് തീരുമാനമെടുത്തു കഴിഞ്ഞാല്‍ ആ തീരുമാനം ജനങ്ങളെ അറിയിക്കും. അല്ലാതെ ഒരോരുത്തർ പറഞ്ഞ വാക്കും ശൈലിയും നിങ്ങളോട് വന്ന് പറയുമെന്ന് ധരിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും ജയരാജന് പറഞ്ഞു. കേരളത്തിലെ പാർട്ടി കമ്മിറ്റികളില്‍ വിമർശനം ഉയർന്നെങ്കില്‍ അത് കേരളത്തില്‍ ചോദിക്കണം.

വിമർശനങ്ങള്‍ ഉണ്ടായാല്‍ അത് തിരുത്തും. വിമർശനം, സ്വയം വിമർശനം, തെറ്റുകള്‍ കണ്ടെത്തല്‍, തിരുത്തല്‍, ശരിയായ നിലപാട് സ്വീകരിക്കല്‍ അതെല്ലാം ഞങ്ങളുടെ പാർട്ടിയുടെ രീതിയാണ്. ഞങ്ങള്‍ തെറ്റ് തിരുത്തന്ന പാർട്ടിയാണെന്നും പാർട്ടി നടപടി ക്രമത്തിന്റെ ഭാഗമാണ് വിമർശനമെന്നും അദ്ദേഹം പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group