Spread the love

ധീരജ് വധക്കേസ് പ്രതി നിഖില്‍ പൈലിയെ ഡിസിസി അംഗമാക്കാൻ നീക്കം. ഇടുക്കി ഡിസിസിയാണ് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. ഡിസിസി പ്രസിഡൻ്റ് സി പി മാത്യൂവിൻ്റെ നാമനിർദ്ദേശ കത്ത് പുറത്തുവന്നതോടെയാണ് വിവാദത്തിലായിരിക്കുന്നത്.

video
play-sharp-fill

നിഖില്‍ പൈലി ഉള്‍പ്പെടെ അഞ്ച് പേരെയാണ് ഡിസിസി അംഗങ്ങളായി നാമനിർദേശം ചെയ്തിരിക്കുന്നത്. സി പി മാത്യുവും നിഖില്‍ പൈലിയും കോണ്‍ഗ്രസിലെ കെ സി വേണുഗോപാല്‍ പക്ഷത്തുള്ളവരാണെന്നാണ് വിവരം.

2022 ജനുവരി പത്തിനാണ് എസ്‌എഫ്‌ഐ പ്രവർത്തകനായിരുന്ന ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടത്. ധീരജിന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി കൊലപ്പെടുത്തിയത് നിഖില്‍ പൈലിയാണെന്ന കൃത്യമായ തെളിവുകളോടെ 81 ദിവസത്തിനുള്ളില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കേസില്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുന്ന നിഖില്‍ പൈലിക്കെതിരെയുള്ള വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർത്തകള്‍ നല്‍കുന്നതിന്റെ പേരില്‍ മാധ്യമ പ്രവർത്തകരെ പരസ്യമായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതടക്കമുള്ള ആരോപണങ്ങള്‍ നിഖില്‍ പൈലിക്കെതിരെ നിലവിലുണ്ട്.