യുദ്ധഭൂമിയുടെ രണ്ടറ്റത്തായി കുടുങ്ങി മലയാളി സഹോദരങ്ങള്‍; ജീവന്‍ രക്ഷാര്‍ത്ഥം അതിര്‍ത്തി തേടി ഓടിയെത്തിയത് ഹംഗറിയിലെ ഒരേ നഗരത്തിലെ ഒരേ ഹോട്ടലില്‍; മക്കൾക്കായി പ്രാർത്ഥനയോടെ മാതാപിതാക്കളും
സ്വന്തം ലേഖിക
തൃശൂര്‍: യുക്രൈനില്‍ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ ആ തീവ്രത അലയടിക്കുന്നത് തൃശ്ശൂരില്‍ വിജയുടെയും റെനിയുടെയും മനസ്സിലാണ്.
കാരണം ജീവന്റെ ജീവനായ രണ്ടു മക്കളും ആ യുദ്ധഭൂമിയാളാണ്. ഒരേ രാജ്യത്ത് ആണെങ്കിലും രണ്ടു പേരും രണ്ടറ്റത്താണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂര്‍ സ്വദേശിയായ വിജി ജെയിംസിന്റെയും റെനിയുടെയും മക്കളായ ക്രിസ്റ്റിയനും സഹോദരി കാതറീനും ആണ് യുക്രൈന്റെ രണ്ടറ്റയി കുടുങ്ങിയത്.
ആ സഹോദരങ്ങള്‍ ദിവസവും വിഡിയോ കോളില്‍ സംസാരിക്കും. സുരക്ഷിതമാണോ? ബോംബിങ് ഉണ്ടോ?, ഭക്ഷണം കിട്ടുന്നുണ്ടോ?, സൂക്ഷിക്കണേ.. എന്നുള്ള ഓര്‍മപ്പെടുത്തലുകള്‍ പരസ്പരം സാന്ത്വനമായി നല്‍കും.
ബോംബിങ് രൂക്ഷമായപ്പോള്‍ രണ്ടു പേരും രണ്ട് സ്ഥലങ്ങളിലൂടെ അതിര്‍ത്തി തേടി ഭയന്നോടി. എത്തിച്ചേര്‍ന്നത് ഒരേ രാജ്യത്ത്, ഒരേ നഗരത്തില്‍, അതും ഒരേ ഹോട്ടലില്‍ !. വളരെ അപ്രതീക്ഷിതമായിരുന്നു ഈ സഹോദരങ്ങളുടെ കൂടിച്ചേരല്‍.
രണ്ട് മക്കളും യുക്രെെനിലെ യുദ്ധഭൂമിയില്‍ പെട്ടുപോയതിന്റെ ആശങ്കയിലായിരുന്ന ചാലിശേരി മൂലേപ്പാട്ട് കൊള്ളന്നൂര്‍ വീട്ടിലെ വിജി ജെയിംസും റെനിയും ദൈവം തങ്ങളുടെ പ്രാര്‍ത്ഥന കേട്ടതിന്റെ സന്തോഷത്തിലാണ്. മകന്‍ ക്രിസ്റ്റിയന്‍ ഒഡേസയില്‍, മകള്‍ കാതറീന്‍ ഹര്‍കീവില്‍.
ഹംഗറിയിലെ ബുഡാപെസ്റ്റിലെ ഹോട്ടലിലാണ് സഹോദരങ്ങള്‍ ഒന്നിച്ചത്.
ജീവന്‍ തിരിച്ചുകിട്ടുമോയെന്നു ഭയന്നുപോയ നാളുകള്‍ക്കപ്പുറം അപ്രതീക്ഷിത കൂടിച്ചേരല്‍. ഒരുമിച്ചു വീട്ടിലേക്ക് വിഡിയോ കോള്‍. മക്കള്‍ രണ്ടും ഒന്നിച്ചാണെന്ന ആശ്വാസമാണ് ഇപ്പോള്‍ ഈ മാതാപിതാക്കൾക്ക്.