play-sharp-fill
ജോലിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുകെയില്‍ മലയാളി മെയിൽ നഴ്‌സിന് ദാരുണാന്ത്യം; മരിച്ചത് മൂവാറ്റുപുഴ തൃക്കളത്തൂര്‍ സ്വദേശി

ജോലിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുകെയില്‍ മലയാളി മെയിൽ നഴ്‌സിന് ദാരുണാന്ത്യം; മരിച്ചത് മൂവാറ്റുപുഴ തൃക്കളത്തൂര്‍ സ്വദേശി

സ്വന്തം ലേഖകൻ

ഷ്രൂസ്‌ബെറി: ജോലിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുകെയില്‍ മലയാളി നഴ്‌സ് മരിച്ചു. മൂവാറ്റുപുഴ തൃക്കളത്തൂര്‍ പുന്നൊപ്പടി കരിയന്‍ചേരില്‍ ഷാജി മാത്യൂ (46) ആണ് മരിച്ചത്. 

വെള്ളിയാഴ്ച അടുത്തുള്ള നഴ്‌സിങ് ഹോമില്‍ ജോലിക്കെത്തിയതായിരുന്നു. രാത്രി പന്ത്രണ്ടരയോടെ ജോലിക്കിടയില്‍ ഇടവേളയില്‍ റെസ്റ്റ് റൂമില്‍ ഇരിക്കുമ്പോഴാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ സിപിആര്‍ കൊടുക്കുകയും ആംബുലന്‍സ് സംഘം എത്തുകയും ചെയ്തു. എന്നാല്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചു. ഒന്നര വര്‍ഷം മുമ്പാണ് ഷാജി കുടുംബത്തോടൊപ്പം യുകെയില്‍ എത്തിയത്.

ഷ്രൂസ്‌ബെറി ഹോസ്പിറ്റലിലെ തീയേറ്റര്‍ നഴ്‌സ് ആണ് ഭാര്യ: ജൂബി. മക്കള്‍: നെവിന്‍ ഷാജി, കെവിന്‍ ഷാജിപിതാവ്: കെ എം മത്തായി, മാതാവ്: സൂസന്‍.