റഷ്യയില്‍ കുടുങ്ങി ഒരു മലയാളി കൂടി; മനുഷ്യക്കടത്തിനിരയായി കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരിക്കേറ്റതായി വിവരം
തിരുവനന്തപുരം: മനുഷ്യക്കടത്തിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരുക്കു പറ്റിയവരില്‍ ഒരു മലയാളി കൂടി.
തിരുവനന്തപുരം പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പനാണ് റഷ്യയില്‍ കുടുങ്ങിയത്. സെക്യൂരിറ്റി ജോലിക്ക് വേണ്ടിയാണ് ഡേവിഡ് റഷ്യയിലേക്ക് പോയത്.
യുദ്ധത്തിനിടയില്‍ കാലിന് സാരമായി പരിക്കേറ്റ ഡേവിഡ് അവിടെ നിന്നും രക്ഷപ്പെട്ട് ഒരു പള്ളിയിലാണ് നിലവില്‍ ഉള്ളതെന്നും കുടുംബം പറയുന്നു. മൂന്നു ലക്ഷത്തി നാല്പത്തിയാറായിരം രൂപയാണ് ഡേവിഡ് ഏജൻയിന് നല്‍കിയതെന്നാണ് ഡേവിഡിന്‍റെ സഹോദരൻ കിരണ്‍ മുത്തപ്പൻ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0