കത്തി കാണിച്ച് ബലമായി കീഴ്‌പ്പെടുത്തി; മലയാളി പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിന്റെ മുന്നില്‍ വെച്ച് കൂട്ട ബലാത്സംഗം ചെയ്തു; പ്രതികള്‍ പിടിയിലായത് കൈയും കാലും ഒടിഞ്ഞ നിലയില്‍…
സ്വന്തം ലേഖിക
ചെന്നൈ: മലയാളി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ പിടിയില്‍.
കാഞ്ചീപുരത്ത് വെച്ചാണ് പെണ്‍കുട്ടി പീഡനത്തിരയായത്.
പത്തൊൻപതുകാരിയായ വിദ്യാര്‍ത്ഥിനിയെ ആണ്‍സുഹൃത്തിന്റെ മുന്നില്‍വെച്ച് കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ബെംഗളൂരു-പുതുച്ചേരി റോഡിന് സമീപം സംസാരിച്ചു നില്‍ക്കുകയായിരുന്ന ഇവരുവരേയും മുഖം മൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു.
ആണ്‍സുഹൃത്തിനെ മൂന്ന് പേര്‍ ചേര്‍ന്ന് കത്തി കാണിച്ച് ബലമായി കീഴ്‌പ്പെടുത്തിയ ശേഷം തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ മണികണ്ഠന്‍, വിമല്‍കുമാര്‍, ശിവകുമാര്‍, വിഘ്‌നേഷ്, തെന്നരസു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയും 20 വയസുള്ള ആണ്‍സുഹൃത്തും കാഞ്ചീപുരത്തെ സ്വകാര്യ കോളജില്‍ ബിബിഎയ്ക്കും ബികോമിനും പഠിക്കുന്ന വിദ്യാര്‍ഥികളാണ്.
പ്രതികളില്‍ രണ്ട് പേര്‍ ഇവര്‍ സംസാരിച്ചു നില്‍ക്കുന്നതിന് സമീപം മദ്യപിക്കുന്നുണ്ടായിരുന്നു. യുവതിയെയും സുഹൃത്തിനെയും കണ്ടതോടെ ബാക്കി മൂന്ന് പേരെയും വിളിച്ചുവരുത്തി.
പെണ്‍കുട്ടി നല്‍കിയ അടയാളത്തിന്റെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പൊലീസ് ആദ്യം പ്രതികളായ മണികണ്ഠനെയും വിമലിനെയും അറസ്റ്റ് ചെയ്തു. ശിവകുമാര്‍, വിഘ്‌നേഷ്, തെന്നരശു എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്തു.
ആറാമത്തെ പ്രതിയെ ഞായറാഴ്ച രാവിലെയും പിടികൂടി. കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസ് സംഘത്തില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് വീണ് പരിക്കേറ്റതായി പോലീസ് പറഞ്ഞു. പ്രതികളുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റിട്ടുള്ളത്.