ഗോവയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു; മരിച്ചത് കോട്ടയം സ്വദേശി
സ്വന്തം ലേഖിക
ഗോവ: മലയാളി യുവാവ് ഗോവയിൽ ബൈക്ക് അപകടത്തിൽ മരിച്ചു.
കോട്ടയം തെള്ളിയിൽ അഡ്വ. മാത്യു തെള്ളിയുടെയും സിന്ധുവിന്റെയും മകൻ ഏബ്രഹാം മാത്യുവാണ് (25) ശനിയാഴ്ച രാത്രി ലോറിയുമായി കൂട്ടിയിടിച്ചുള്ള അപകടത്തിൽ മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബെംഗളൂരുവിൽ ഫോർ സീസൺസ് ഹോട്ടലിൽ ഉദ്യോഗസ്ഥനായ ഏബ്രഹാം ഗോവയിൽ പുതിയ ജോലിക്കുള്ള ഇന്റർവ്യൂവിന് എത്തിയതായിരുന്നു.
മൃതദേഹം നാളെ 1.45 വരെ ലോഗോസ് ജംഗ്ഷനിലുള്ള വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും.
തുടർന്ന് ലൂർദ് ഫെറോന പള്ളി ഹാളിലെ പൊതുദർശനത്തിനുശേഷം 3.30നു സംസ്കരിക്കും. സഹോദരങ്ങൾ: ജോർജ്, ജോസഫ്.
Third Eye News Live
0