play-sharp-fill
ഐശ്വര്യത്തിന്റേയും സമ്പൽസമൃദ്ധിയുടേയും സന്ദേശവുമായി  ഇന്ന് വിഷു; മലയാളികൾക്ക് കോവിഡ് നിയന്ത്രണങ്ങളില്ലാത്ത ആഘോഷം

ഐശ്വര്യത്തിന്റേയും സമ്പൽസമൃദ്ധിയുടേയും സന്ദേശവുമായി ഇന്ന് വിഷു; മലയാളികൾക്ക് കോവിഡ് നിയന്ത്രണങ്ങളില്ലാത്ത ആഘോഷം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഐശ്വര്യത്തിന്റേയും സമ്പൽസമൃദ്ധിയുടേയും സന്ദേശവുമായി വിഷു ആഘോഷിച്ച് ലോകമെങ്ങുമുള്ള മലയാളികൾ. കാർഷികസമൃദ്ധിയുടെ പോയകാല സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷ കൂടിയാണ് ഓരോ വിഷുവും.


കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷുവിനെ വരവേൽക്കുകയാണ് മലയാളികൾ. ഇത്തവണ കൊവിഡ് നിയന്ത്രണങ്ങൾ കുറവായതിനാൽ പൊതുസ്ഥലങ്ങളിലും ആഘോഷങ്ങളുണ്ടാകുംപുതുവർഷത്തെ വരവേൽക്കുന്ന മലയാളിക്ക് ഗൃഹാതുരത്വത്തിന്റേയും നന്മയുടേയും പൊൻകണി ആണ് വിഷു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത വിഷുവായതിനാൽ ഇത്തവണ കച്ചവടക്കാരും ആശ്വാസത്തിലാണ്. കണിക്കൊന്നയും കണിവെളളരിയും വാൽകണ്ണാടിയുമൊരുക്കി വിശ്വാസികൾ ഇന്ന് കണികണ്ടുണരും.

എല്ലാ പ്രിയപ്പെട്ട വായനക്കർക്കും തേർഡ് ഐ ന്യൂസ് ലൈവിന്റെ വിഷു ആശംസകൾ