മലയാള സിനിമയില്‍ പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിക്കാൻ വനിതാതാരങ്ങളുടെ കൂട്ടായ്മയായ ‘വിമൻ ഇൻ സിനിമ കലക്‌ടീവ് (ഡബ്ല്യുസിസി): ഹേമ കമ്മിറ്റി നിർദേശങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം: എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയില്‍ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമിക്കാനുള്ള പുതിയ നിർദേശങ്ങളാണ് അവതരിപ്പിക്കുന്നത്.
കൊച്ചി: ഹേമ കമ്മറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയില്‍ മലയാള ചലച്ചിത്ര വ്യവസായത്തെ
പുനർനിർമ്മിക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി തങ്ങള്‍ ഒരു പരമ്പര ആരംഭിക്കുവാൻ പോകുകയാണെന്നുമാണ് ഡബ്ലിയുസിസി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണ്ണ രൂപം
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹേമ കമ്മറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയില്‍ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന്, പുതിയ നിർദ്ദേശങ്ങളോടെ ഞങ്ങള്‍ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണ്.
ഇൻഡസ്‌ട്രിയിലെ എല്ലാ അംഗങ്ങളും, തൊഴില്‍ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാർഢ്യത്തോടെ ഇതില്‍ പങ്കുചേരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ സിനിമാ
വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാൻ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടം . കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുക.
ഇങ്ങനെയാണ് ഫേസ്ബുക്കിൽ ഡബ്ലിസിസി കുറിച്ചിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്ന് കഴിഞ്ഞദിവസം ഡബ്ല്യുസിസി അറിയിച്ചിരുന്നു.