മലരിക്കൽ ആമ്പൽ വസന്തം, അസ്തമയ കാഴ്ച കാണാൻ വരൂ… മലരിക്കൽ ടൂറിസം മേളയ്ക്ക് ഇന്ന് തിരനോട്ടത്തോടെ തുടക്കം ; ടൂറിസം മേള ഡിസംബർ 21, 22, 23 തീയതികളിൽ ; മേള മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖകൻ
കോട്ടയം : മലരിക്കൽ ആമ്പൽ വസന്തം എല്ലാവർക്കും നല്ല അനുഭവമാണ്. എല്ലാവർഷവും ആഗസ്റ്റ് /സെപ്തംബർ/ ഒക്ടോബർ മാസങ്ങളിലാണ് ആമ്പൽ വസന്തം. അതിനു മുമ്പും ശേഷവും മലരിക്കലിന് വിവിധ ഭാവങ്ങളുണ്ട്. അതിൽ പച്ച വിരിച്ച നെൽപാടത്തിനു മേൽ മനോഹരമായ ഒരസ്തമയക്കാഴ്ച വളരെ മനോഹരമാണത്.
ഡിസംബർ 21, 22, 23 തീയതികളിൽ മലരിക്കൽ ടൂറിസം മേള. മീനച്ചിലാർ -മീനന്തറയാർ – കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി മലരിക്കൽ ടൂറിസം സൊസൈറ്റിയും തിരുവാർപ്പ് ഗ്രാമപഞ്ചായത്തും കോട്ടയം ജില്ലാ പഞ്ചായത്തും കാഞ്ഞിരം -തിരുവാർപ്പ് സർവ്വീസ് സഹകരണ ബാങ്കുകളും
ജെ – ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖരങ്ങളിലെ കർഷക സമിതി കളും ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ – തിരുവാർപ്പ് (BOAT) ഉം ചേർന്നാണു് ടൂറിസം മേള സംഘടിപ്പിക്കുന്നത് .
Whatsapp Group 1 | Whatsapp Group 2 |Telegram Group
മേളയുടെ മുന്നോടിയായുള്ള തിരനോട്ടം ഇന്ന് അഞ്ചു മണിക്ക് അസ്തമയ കാഴ്ചയുടെ വ്യൂ പോയിൻ്റിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്യും: 21 ന് കലാമേളയുടെ ഉദ്ഘാടനം സിനിമാതാരം അനൂപ് ചന്ദ്രൻ നിർവ്വഹിക്കും. 22 ഞായറാഴ്ച ടൂറിസം മേളയുടെ ഉദ്ഘാടനം സഹകരണ -ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും.കൊല്ലം കാളിദാസ കലാകേന്ദ്രത്തിൻ്റെ ,”അച്ഛൻ” എന്ന നാടകം അരങ്ങേറും. മൂന്നു ദിവസവും ഗാനസന്ധ്യ, നാടൻപാട്ട്, വിവിധ നൃത്തങ്ങൾ, തുടങ്ങി കലാപരിപാടികൾ നടക്കും. 23 ന് സമാപന സമ്മേള്ളനം കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് എ.ഷാഹുൽ ഹമീദ് ഐ പി എസ് ഉദ്ഘാടനം ചെയ്യും.
ഗ്രാമീണ ടൂറിസം മേളയുടെ ഭാഗമായി ജലയാത്രക്ക് സൗകര്യം ഉണ്ടായിരിക്കും. വയൽ നടത്തം ഉൾപ്പെടെ ടൂറിസം ആകർഷണങ്ങളും ഭക്ഷ്യമേളയും സംഘടിപ്പിക്കുന്നുണ്ട്. സ്വാഗത സംഘത്തിൻ്റെ ആഫീസ് ഉദ്ഘാടനം തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അജയൻ കെ.മേനോൻ നിർവ്വഹിച്ചു. വി. കെ. ഷാജിമോൻ അധ്യക്ഷത വഹിച്ചു. അഡ്വ.കെ.അനിൽകുമാർ കോർഡിനേറ്റർ മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനർ സംയോജന പദ്ധതി.
മലരിക്കൽ പ്രദേശത്തിനാകെ വികസന വെളിച്ചം പടർത്തി ടൂറിസം റോഡിൻ്റെ നിർമ്മാണം പൂർത്തിയാകുകയാണ്. ടൂറിസം മേളക്ക് മിഴിവു പകരുന്ന നിലയിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ സർക്കാർ നടത്തുന്ന ഇടപെടൽ അഭിനന്ദനീയമാണ്.