മലരിക്കൽ ആമ്പൽ ഫെസ്റ്റ് പ്രവേശന ഫീസ് ഒഴിവാക്കണം: കോൺഗ്രസ്

മലരിക്കൽ ആമ്പൽ ഫെസ്റ്റ് പ്രവേശന ഫീസ് ഒഴിവാക്കണം: കോൺഗ്രസ്

സ്വന്തം ലേഖകൻ

കോട്ടയം: മലരിക്കൽ ആമ്പൽ ഫെസ്റ്റിന്റെ പ്രവേശന ഫീസ് 30 രൂപ എന്നത് ഒഴിവാക്കണമെന്ന് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. വളളത്തിൽ യാത്ര ചെയ്യുന്നവർക്ക് 100 രൂപയാണ് യാത്രാക്കൂലി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദുരിതത്തിലായ നാട്ടുകാരായ വള്ളക്കാർക്ക് വള്ളക്കൂലി ലഭിക്കുന്നത് വളരെയധികം ഉപകാരപ്രദമാണ് .

വാഹനങ്ങളിൽ എത്തുന്നവർക്ക് പാർക്കിംങ്ങിനും ഫിസ് ആകുന്നുണ്ട് . മലരിക്കൽ എത്തുന്ന ആളുകൾക്ക് യാതൊരു അടിസ്ഥാന സൗകര്യവും ഒരുക്കാത്ത സാഹചര്യത്തിൽ പ്രവേശന ഫീസ് ഒഴിവാക്കണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റൂബി ചാക്കോ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group