പ്രകൃതിയൊരുക്കിയ ആമ്പല്‍ കാണാന്‍ ആഗ്രഹിച്ചെത്തുന്നവരുടെ പോക്കറ്റില്‍ കയ്യിട്ട് അധികൃതര്‍; നാട്ടില്‍ കിളിര്‍ത്തു നില്‍ക്കുന്ന ആമ്പല്‍ കാണാന്‍ തലയെണ്ണി പാസ് വാങ്ങുന്നു; നടന്ന് പോകണമെങ്കിലും ഒരാള്‍ക്ക് 30 രൂപ; വണ്ടി പാര്‍ക്ക് ചെയ്ത് പോയാല്‍ കൊടുക്കണം നൂറ് രൂപ; ഈ ആമ്പല്‍പ്പാടത്തെ പിരിവ് ആര്‍ക്ക് വേണ്ടി
സ്വന്തം ലേഖകന്‍
കോട്ടയം: കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പാടത്ത് ആമ്പല്‍ വസന്തമെത്തിക്കഴിഞ്ഞു. എല്ലാ വര്‍ഷത്തെയും പോലെ മലരിക്കല്‍ പാടത്തെ വിസ്മയംകാണാന്‍ നിരവധിപേര്‍ എത്തുന്നുമുണ്ട്.
ഓണവും തുടര്‍ന്ന് വന്ന അവധിയും ആഘോഷിക്കാന്‍ കേരളത്തിന് പുറത്തുള്ളവര്‍ പോലും ഇവിടെ എത്തുന്നുണ്ട്. ഫോട്ടോ ഷൂട്ടിനായി എത്തുന്നവരും കുറവല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ പ്രകൃതിയൊരുക്കിയ ആമ്പല്‍ കാണാന്‍ ആഗ്രഹിച്ചെത്തുന്നവരുടെ പോക്കറ്റില്‍ കയ്യിട്ട് വാരുകയാണ് അധികൃതര്‍. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെയാണ് സഞ്ചാരികളില്‍ നിന്നും പണപ്പിരിവ് നടത്തുന്നത്. നടന്ന് പോകുന്നവര്‍ക്ക് 30 രൂപ, വണ്ടി പാര്‍ക്ക് ചെയ്യണമെങ്കില്‍ നൂറ് രൂപ എന്നിങ്ങെയാണ് നിരക്കുകള്‍ ഈടാക്കുന്നത്.
സഞ്ചാരികള്‍ക്ക് വള്ളത്തില്‍ സഞ്ചരിച്ച് ആമ്പല്‍ അടുത്തുകാണാനായി 120 നാടന്‍വള്ളം ഒരുക്കിയിട്ടുണ്ട്. വള്ളം യാത്രയ്ക്ക് ആളൊന്നിന് ഈടാക്കുന്ന നൂറ് രൂപ തദ്ദേശീയര്‍ക്ക് വരുമാനമാര്‍ഗമാണ്. അതില്‍ ആര്‍ക്കും പരാതിയുമില്ല.
എന്നാല്‍ കല്യാണഷൂട്ടുകള്‍ക്ക് 500 രൂപയും കൊമേഷ്യല്‍ പരസ്യ ഷൂട്ടുകള്‍ക്ക് 1000 രൂപയും ഈടാക്കുന്നത് ആര്‍ക്ക് വേണ്ടിയാണ് എന്ന ചോദ്യമാണുയരുന്നത്. പലരും നിരക്കുകള്‍ കൊടുക്കാന്‍ തയ്യാറാണെങ്കിലും ടോയ്‌ലറ്റ് സംവിധാനമോ പാര്‍ക്കിംഗോ പോലും അധികൃതര്‍ ഒരുക്കിയിട്ടില്ല. ഇതാണ് വ്യാപക പരാതിക്ക് വഴിവച്ചിരിക്കുന്നത്.
മീനച്ചിലാര്‍മീനന്തറയാര്‍-കൊടൂരാര്‍ നദി പുനസംയോജന പദ്ധതി ജനകീയ കൂട്ടായ്മ, തിരുവാര്‍പ്പ് പഞ്ചായത്ത്, ജെ ബ്ലോക്ക്, -തിരുവായ്ക്കരി പാടശേഖര സമിതികള്‍, മലരിക്കല്‍ ടൂറിസം സൊസൈറ്റി, കാഞ്ഞിരം സര്‍വീസ് സഹകരണ ബാങ്ക്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് ആമ്പല്‍ ഫെസ്റ്റ് നടത്തുന്നത്.