play-sharp-fill
മലരിക്കൽ ആമ്പൽ ഫെസ്റ്റ്; പ്രതിഷേധത്തെ തുടർന്നു പ്രവേശന ഫീസ് ഒഴിവാക്കി; ഒഴിവാക്കിയത് പ്രദേശത്തേയ്ക്കു പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന 30 രൂപ ഫീസ് ; നിർണ്ണായക ഇടപെടൽ നടത്തിയത് തേർഡ് ഐ ന്യൂസ് ലൈവ്

മലരിക്കൽ ആമ്പൽ ഫെസ്റ്റ്; പ്രതിഷേധത്തെ തുടർന്നു പ്രവേശന ഫീസ് ഒഴിവാക്കി; ഒഴിവാക്കിയത് പ്രദേശത്തേയ്ക്കു പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന 30 രൂപ ഫീസ് ; നിർണ്ണായക ഇടപെടൽ നടത്തിയത് തേർഡ് ഐ ന്യൂസ് ലൈവ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: മലരിക്കൽ ആമ്പൽ ഫെസ്റ്റിൽ പ്രദേശത്തേയ്ക്ക് പ്രവേശിക്കുന്നതിനുള്ള 30 രൂപ പ്രവേശന ഫീസ് ഒഴിവാക്കി. പ്രദേശത്ത് പ്രവേശിക്കുന്നതിനായി കർഷക സമിതി ഏർപ്പെടുത്തിയ ഫീസാണ് ഒഴിവാക്കിയത്. കർഷകരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഫീസ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, ജനകീയ എതിർപ്പിനെ തുടർന്നാണ് ഇപ്പോൾ ഫീസ് പിൻവലിച്ചിരിക്കുന്നത്. ഫീസ് ഏർപ്പെടുത്തിയതിനെതിരെ തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നു വിഷയം വിവിധ രാഷ്ട്രീയ പാർട്ടികൾ അടക്കം ഏറ്റെടുത്ത സാഹചര്യത്തിലാണ് സമിതി ഫീസ് പിൻവലിച്ചിരിക്കുന്നത്.


എല്ലാ വർഷവും നടന്നു വരാറുള്ള മലരിക്കൽ ആമ്പൽ ഫെസ്റ്റിവലിൽ ഇക്കുറി പ്രവേശന ഫീസ് ഏർപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം മുതലാണ് ഇവിടെ പ്രവേശന ഫീസ് ഏർപ്പെടുത്തിയത്. ഇതിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം പുറത്തു വന്നിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ ഒന്നും തന്നെ ഇതിനെതിരെ വാർത്ത ചെയ്യാനും തയ്യാറായില്ല. ഇതേ തുടർന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിച്ചത്. ഇതോടെയാണ് സമിതി വിഷയത്തിൽ ഇടപെട്ടതും ഫീസ് പിൻവിലിക്കാൻ തീരുമാനിച്ചതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആമ്പൽ വസന്തം ഉണ്ടായതോടെ നാട്ടുകാർ ഇവിടേയ്ക്ക് ഒഴുകിയെത്തുകയാണ്. ഇതിനിടെയാണ് ഇവിടെ എത്തുന്നവരിൽ നിന്നും ഫീസ് വാങ്ങാൻ തീരുമാനം ഉണ്ടായത്. ആമ്പൽ വസന്തം അവസാനിച്ച ശേഷം പാടത്തെ കള നശിപ്പിക്കാനും കൃഷി ഇറക്കാനും ഭീമമായ തുകയാണ് കർഷകർ വഹിക്കേണ്ടി വരുന്നത്. കോവിഡ് കാലമായതിനാൽ മിക്ക കർഷകരും ഇക്കൊല്ലം കൃഷി ഇറക്കാൻ കഴിയുമോ എന്ന ആവലാതിയിലാണ്. ഇത് പരിഗണിച്ചാണ് ആമ്പൽ വസന്തം കാണാനെത്തുന്ന സഞ്ചാരികളിൽ നിന്നും ഫീസ് ഈടാക്കാൻ തീരുമാനമായതെന്നു സമിതി അറിയിക്കുന്നു.

ആമ്പൽപ്പാടത്ത് അടിസ്ഥാന സൗകര്യങ്ങളുൾപ്പെടെ ഒരുക്കാനും തുക വിനിയോഗിക്കുമെന്നും ഇവർ പറയുന്നു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ആമ്പൽ കാണാനെത്തുന്നവരിൽ നിന്നും പണപ്പിരിവ് നടത്തുന്നത് വ്യാപക പ്രതിഷേധത്തിന് വഴിവച്ചിരുന്നു. എന്നാൽ സഞ്ചാരികൾക്ക് വള്ളത്തിൽ സഞ്ചരിച്ച് ആമ്പൽ അടുത്തുകാണാനായി 120 നാടൻവള്ളം ഒരുക്കിയിട്ടുണ്ട്. വള്ളം യാത്രയ്ക്ക് ആളൊന്നിന് ഈടാക്കുന്ന നൂറ് രൂപ തദ്ദേശീയർക്ക് വരുമാനമാർഗമാണ്.

നടന്ന് പോകുന്നവർക്ക് 30 രൂപ, വണ്ടി പാർക്ക് ചെയ്യണമെങ്കിൽ നൂറ് രൂപ എന്നിങ്ങെയാണ് നിരക്കുകൾ ഈടാക്കുന്നത്. കല്യാണഷൂട്ടുകൾക്ക് 500 രൂപയും കൊമേഷ്യൽ പരസ്യ ഷൂട്ടുകൾക്ക് 1000 രൂപയും ഈടാക്കുന്നുണ്ട്. ടോയ്‌ലറ്റ് സംവിധാനമോ പാർക്കിംഗോ പോലും അധികൃതർ ഒരുക്കിയിട്ടില്ലാത്തതാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രതിഷേധത്തിന് വഴിവച്ചിരുന്നത്.