എംഡിഎംഎ കടത്തിയ യുവാക്കൾ പിടിയിൽ : മലപ്പുറത്ത് എത്തിക്കാൻ നിർദേശം, പിന്നിൽ വൻ ഡ്രഗ് മാഫിയ
മലപ്പുറം: കല്‍പ്പറ്റ തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കര്‍ണാടക സ്വദേശികളായ ഉമ്മര്‍ ഫാറൂഖ്, സിദ്ധിഖ് എ എച്ച് എന്നിവരെയാണ് എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്.
ബംഗളൂരുവില്‍ നിന്ന് കൊണ്ടുവരികയായിരുന്ന എംഡിഎംഎ മലപ്പുറത്ത് എത്തിക്കാനായിരുന്നു പ്രതികള്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. ഇവരുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് പറഞ്ഞു. കൂടുതൽ അന്വേക്ഷണ വിവരങ്ങൾ എക്സൈസ് പുറത്ത് വിട്ടിട്ടില്ല.
മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ പ്രജിത്തിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. എംഡിഎംഎ കടത്താന്‍ ഉപയോഗിച്ച സ്വിഫ്റ്റ് ഡിസയര്‍ കാറും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തരഞ്ഞെടുപ്പ് സ്‌ക്വാഡിലെ ഓഫീസറായ ജൂനിയര്‍ സൂപ്രണ്ട് ഷാജി. ജി.കെ, എക്‌സൈസ് ഉദ്യോഗസ്ഥരായ എം. ബി.ഹരിദാസ്, ജോണി. കെ, ജിനോഷ് പി.ആര്‍, അരുണ്‍ കൃഷ്ണന്‍, ധന്വന്ത് കെ.ആര്‍, അജയ് കെ.എ, ഷിംജിത്ത്. പി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.