
പുൽപറ്റ: യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ ക്ഷേമ പെൻഷൻ വിതരണം നടത്തിയതായി പരാതി.
മലപ്പുറം പുൽപറ്റ പഞ്ചായത്തിലെ കാരപറമ്പിൽ ചട്ടം ലംഘിച്ച് പെൻഷൻ വിതരണം നടത്തിയെന്നാണ് സിപിഐഎം ആരോപിക്കുന്നത്.
പെൻഷൻ ഗുണഭോക്താക്കളെ യു ഡി എഫ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് പണം നൽകിയതെന്നും പെൻഷൻ വിതരണം പഞ്ചായത്ത് പ്രസിഡണ്ടിന്റെ സാന്നിധ്യത്തിൽ ആയിരുന്നുവെന്നുമാണ് ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൻഷൻ വിതരണ ചുമതല പുൽപറ്റ സർവീസ് സഹകരണ ബാങ്കിനാണ്.
വിതരണം ചെയ്യാൻ ഉദ്ദേശിച്ച കെട്ടിടത്തിൽ അസൗകര്യം ഉള്ളതുകൊണ്ടാണ് അവിടെ വെച്ച് വിതരണം ചെയ്‌തെന്ന് ബാങ്ക് അധികൃതർ വിശദമാക്കുന്നത്.
തെരഞ്ഞെടുപ്പിന് ശേഷം കെട്ടിടം യുഡിഎഫ് ഓഫീസ് അല്ലെന്നും വിശദീകരണം.
ഇന്ന് വൈകുന്നേരമാണ് ആരോപണത്തിനിടയാക്കിയ സംഭവം നടക്കുന്നത്.
ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പുൽപറ്റ പഞ്ചായത്തിലെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇന്ന് പെൻഷൻ വിതരണം ഉണ്ടാവുമെന്നും അർഹരായവർ എത്തണമെന്നും സന്ദേശം പ്രചരിച്ചിരുന്നു.
അതിന് ശേഷമാണ് പെൻഷൻ വിതരണം നടന്നത്.







