Spread the love

തിരുവനന്തപുരം: കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ അങ്കണവാടികള്‍ക്കും പുതിയ സുരക്ഷാ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ.

video
play-sharp-fill

കൊച്ചി എളമക്കരയിലെ അങ്കണവാടിയിലാണ് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. മൂന്നര വയസുകാരി പോയിരുന്ന അങ്കണവാടിയിലെ ടീച്ചറുടെ മകനാണ് കേസിലെ പ്രതി. ആലുവയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് എളമക്കര പൊലീസാണ് പ്രതിയെ പിടികൂടിയത്.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. മാതാപിതാക്കളായിരുന്നു കുട്ടിക്കെതിരായ അതിക്രമം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്കണവാടിയില്‍ സ്ഥിരമായി എത്തിയിരുന്ന ആളാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് യുവാവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ വിശദമായ റിപ്പോർട്ട് ലഭിച്ചശേഷം ആവശ്യമായ തുടർനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം അങ്കണവാടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ മാർഗനിർദേശങ്ങള്‍ സംസ്ഥാനത്താകെ നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. അങ്കണവാടികളിലേക്ക് അനാവശ്യമായി ആളുകളെ പ്രവേശിപ്പിക്കുന്നതില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നല്‍കി നിലവിലെ സംവിധാനങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.